പാലാ: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിന്റെ പേരിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ ക്രൈസ്തവ സംഘടനകൾ പാലാ നഗരത്തിൽ റാലി നടത്തി. കുരിശുപള്ളി കവലയിൽ നിന്നും ബിഷപ്സ് ഹൗസിലേക്കായിരുന്നു റാലി.
മുൻ എംഎൽഎ പി.സി. ജോർജ്, ബിജെപി നേതാവ് എൻ. ഹരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, ജോസ്മോൻ മുണ്ടയ്ക്കൽ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു. ബിഷപ്പിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്നു വൈകുന്നേരം കത്തോലിക്ക കോണ്ഗ്രസ് പാലാ കുരിശുപള്ളി കവലയിൽ സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്.
ഞായറാഴ്ച എസ്എംവൈഎമ്മിന്റെ ആഭിമുഖ്യത്തിൽ പാലായിൽ രാവിലെ മുതൽ വൈകുന്നേരം വരെ സമാധാന സദസും നടത്തും.