28.7 C
Kottayam
Saturday, September 28, 2024

മയോ ക്ലിനിക്കിൽ പരിശോധന നടത്തി രജനീകാന്ത്; കൂട്ടിന് മകൾ ഐശ്വര്യ

Must read

ചെന്നൈ:സൂപ്പർതാരം രജനീകാന്ത് അമേരിക്കയിലെ മയോ ക്ലിനിക്കിൽ പരിശോധനകൾ പൂർത്തിയാക്കി.
മകൾ ഐശ്വ്യര്യ ധനുഷിനൊപ്പം താരം ആശുപത്രിയിൽ നിന്നും പുറത്തുവരുന്ന ഫോട്ടോകൾ ഒരു ആരാധകനാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചത്. താരം ആരോഗ്യവാനായി ഇരിക്കട്ടെ എന്ന്
നിരവധി പേർ ആശംസകൾ നേർന്നു.

2016ൽ വൃക്ക മാറ്റിവയ്ക്കലിന് വിധേയനായ രജനീകാന്ത് പതിവ് ആരോഗ്യ പരിശോധനകൾക്കായാണ്
അമേരിക്കയിൽ എത്തിയത്. സർക്കാരിന്‍റെ പ്രത്യേക അനുമതിയോടെ രജനീകാന്തും ഭാര്യ ലതയും കഴിഞ്ഞ 19ന് ദുബായ് വഴി അമേരിക്കയിലെത്തി.ഗ്രേ മാൻ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി
മരുമകൻ ധനുഷും മകൾ ഐശ്വര്യയും അമേരിക്കയിൽ ഉണ്ടായിരുന്നു.

അടുത്തയാഴ്ച തന്നെ രജനീകാന്തും ധനുഷും കുടുംബവും ചെന്നൈയിൽ തിരിച്ചെത്തുമെന്നാണ്
പ്രതീക്ഷിക്കുന്നത്. വിശ്രമത്തിന് ശേഷം ഇരുവരും ഷൂട്ടിങ് പുനരാരംഭിക്കും.
രജനിയുടെ മാസ് പടം അണ്ണാത്തെയുടെ ബാക്കിഭാഗം ആയിരിക്കും ചിത്രീകരിക്കുക.
ഹൈദരാബാദിൽ ചിത്രത്തിന്‍റെ ഷൂട്ടിങ് നടക്കുന്നതിനിടെ രക്തസമ്മർദ്ദം കൂടി
താരത്തിന്‍റെ ആരോഗ്യനില വഷളായത് ആശങ്കയുണ്ടാക്കിയിരുന്നു.

കടുത്ത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആരോഗ്യനില മോശമായതിനെ തുടർന്ന്​ ചിത്രീകരണം നടന്നുകൊണ്ടിരുന്ന ‘അണ്ണാത്തെ’യുടെ ലൊക്കേഷനില്‍ നിന്നും രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യപ്രശ്‍നങ്ങള്‍ ചൂണ്ടിക്കാട്ടിരാഷ്​ട്രീയപ്രവേശനത്തിനില്ലെന്ന്​ കഴിഞ്ഞ വര്‍ഷം താരം പ്രഖ്യാപിച്ചിരുന്നു. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’യുടെ ചിത്രീകരണം പൂർത്തീകരിച്ച ശേഷമാണ്​ അദ്ദേഹം ചികിത്സക്കായി യു.എസിലേക്ക്​ പോയത്​.

മീന, ഖുഷ്ബു, നയന്‍താര, കീര്‍ത്തി സുരേഷ്, ജാക്കി ഷ്രോഫ്, ജഗപതി ബാബു, പ്രകാശ് രാജ്, സൂരി തുടങ്ങി വലിയ താരനിരകളാണ്​ ചിത്രത്തില്‍ അഭിനയിക്കുന്നത്​.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

സാരി ഗേളിന്റെ’ പിറന്നാൾ ആഘോഷമാക്കി രാം ഗോപാൽ വർമയും സംഘവും -വീഡിയോ

മലയാളി മോഡലും പുതുമുഖ നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. അദ്ദേഹം അവതരിപ്പിക്കുന്ന 'സാരി' എന്ന ചിത്രത്തിലെ നായിക കൂടിയാണ് ആരാധ്യ. ചിത്രത്തിലെ അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിൽ കേക്ക്...

Popular this week