KeralaNewsRECENT POSTS
ഞങ്ങള്‍ക്കും കുടുംബമുണ്ട്, കൊല്ലണമെന്ന് കരുതി ചെയ്തതല്ല, അബന്ധം പറ്റിയതാണെന്ന് പോലീസുകാരുടെ കറ്റസമ്മതം
തൊടുപുഴ: കൊല്ലണമെന്ന് ഉദ്ദേശിച്ചല്ല രാജ്കുമാറിനെ മര്‍ദ്ദിച്ചതെന്നും അബദ്ധം പറ്റിയതാണെന്നും ക്രൈംബ്രാഞ്ച് പ്രത്യേക സംഘം പിടികൂടിയ എസ്.ഐയുടേയും പോലീസ് ഡ്രൈവറുടേയും കുറ്റസമ്മതം. ചോദ്യം ചെയ്യലിനെ പ്രതിരോധിക്കാന്‍ ഇരുവരും ഏറെ ശ്രമിച്ചെങ്കിലും പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നതോടെയാണ് കുറ്റസമ്മതം നടത്തിയത്.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തെളിവുകള്‍ ഓരോന്നായി അക്കമിട്ട് നിരത്തിയതോടെ ഇരുവരും നിശബ്ദരാകുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു കുറ്റസമ്മതം നടത്തിയത്. ഇതോടെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ജീവിതം നശിച്ചുവെന്നും ഞങ്ങള്‍ക്കും കുടുംബമുണ്ടെന്നും ഇരുവരും ഉന്നത ഉദ്യോഗസ്ഥരോട് പറഞ്ഞു. രാജ്കുമാര്‍ വായ്പാത്തട്ടിപ്പലൂടെ കൈക്കലാക്കിയ പണം കണ്ടെത്താനായിരുന്നു മര്‍ദനമെന്നും ഇവര്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News