രാജ്കുമാറിന്റെ ദേഹത്ത് 22 മുറിവുകള്‍; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ഇടുക്കി: നെടുങ്കണ്ടത്ത് മരിച്ച റിമാന്‍ഡ് പ്രതി രാജ്കുമാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചുവെന്ന് സൂചന. 22 മുറിവുകള്‍ രാജ്കുമാറിന്റെ ദേഹത്ത് ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. പരിക്കുകള്‍ എങ്ങനെ സംഭവിച്ചുവെന്ന് ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുകയാണ്. കസ്റ്റഡി മര്‍ദ്ദനമെന്ന ആരോപണത്തിന് ശക്തി പകരുന്ന തെളിവുകള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് കരുതുന്നത്.
ഇത് സ്ഥിരീകരിക്കുന്നതിനായി രാജ്കുമാറിനെ പരിശോധിച്ച മുഴുവന്‍ ഡോക്ടര്‍മാരുടെയും മൊഴികള്‍ രേഖപ്പെടുത്താനൊരുങ്ങുകയാണ് രാജ്കുമാര്‍. രാജ്കുമാറിന് മര്‍ദ്ദനമേറ്റുവെന്ന സ്ഥിരീകരണമാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചത്. മുറിവുകള്‍ എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താന്‍ വിശദമായ പരിശോധന ആവശ്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.