24.3 C
Kottayam
Tuesday, November 26, 2024

‘ഖേല്‍ രത്ന’യില്‍ നിന്ന് രാജീവ് ഗാന്ധി പുറത്ത്; ഇനി ധ്യാന്‍ ചന്ദിന്റെ പേരില്‍

Must read

ന്യൂനഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരത്തിന്റെ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍. ഇനിമുതല്‍ ധ്യാന്‍ ചന്ദ് ഖേല്‍രത്ന എന്നായിരിക്കും ബഹുമതി അറിയപ്പെടുക. പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

മേജര്‍ ധ്യാന്‍ ചന്ദിന്റെ പേരില്‍ ഖേല്‍ രത്‌ന അവാര്‍ഡ് നല്‍കണമെന്ന് നിരവധി അഭ്യര്‍ത്ഥനകള്‍ ലഭിച്ചുവെന്നും അത് കണക്കിലെടുത്താണ് പേരുമാറ്റമെന്നും മോദി ട്വീറ്റ് ചെയ്തു. ‘ധ്യാന്‍ ചന്ദ് ഇന്ത്യയുടെ മുന്‍നിര കായികതാരങ്ങളില്‍ ഒരാളായിരുന്നു, ഇന്ത്യയ്ക്ക് അദ്ദേഹം അഭിമാനമാണ്. നമ്മുടെ രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതി അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്നത് ഉചിതമാണ്’. പ്രധാനന്ത്രി പറഞ്ഞു.

ഹോക്കിയിലെ മാന്ത്രികനായ ധ്യാന്‍ ചന്ദിന്റെ കാലഘട്ടം ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ കാലഘട്ടമായാണ് കണക്കാക്കുന്നത്. 1991-92 വര്‍ഷത്തിലാണ് ആദ്യമായി ഖേല്‍രത്‌ന പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ചെസ് മാന്ത്രികന്‍ വിശ്വനാഥന്‍ ആനന്ദിനാണ് ആദ്യമായി പുരസ്‌കാരം ലഭിച്ചത്. ലിയാന്‍ഡര്‍ പേസ്, സചിന്‍ തെന്‍ഡുല്‍ക്കര്‍, ധന്‍രാജ് പിള്ള, പുല്ലേല ഗോപിചന്ദ്, അഭിനവ് ബിന്ദ്ര, അഞ്ജു ബോബി ജോര്‍ജ്, മേരി കോം, റാണി റാംപാല്‍ തുടങ്ങിയവരെല്ലാം ഖേല്‍രത്‌ന പുരസ്‌കാരം നേടിയിട്ടുണ്ട്.

25 ലക്ഷം രൂപയാണ് ഖേല്‍രത്‌ന പുരസ്‌കാരത്തിന്റെ സമ്മാനത്തുക. ഒളിമ്പിക്‌സ് പുരുഷ, വനിത ഹോക്കിയില്‍ ഇന്ത്യ നേട്ടമുണ്ടാക്കിയതിന് പിന്നാലെയാണ് ധ്യാന്‍ ചന്ദിന്റെ പേരിലേക്ക് പുരസ്‌കാരം മാറ്റുന്നത്. ഇരു ടീമുകളും ഒളിമ്പിക്‌സ് ഹോക്കി സെമിയിലെത്തിയിരുന്നു. ഇതില്‍ പുരുഷ ടീം വെങ്കലം സ്വന്തമാക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ ഹോക്കി ടീം ഒളിമ്പിക്‌സില്‍ ഇത്രയും വലിയ നേട്ടമുണ്ടാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഒപ്പം ഇരുന്ന് മദ്യപിച്ചു; ഡംബൽ കൊണ്ട്‌ തലയ്ക്ക് പലവട്ടം അടിച്ചു; ജെയ്സിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത് അതിക്രൂരമായി

കൊച്ചി: കളമശ്ശേരിയിലെ അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. ജെയ്സിയുടെ സുഹൃത്തുക്കളായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബു സുഹൃത്ത് ഖദീജ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി...

ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടീശ്വരൻ! വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്‍റെ ഒപ്പം

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ്...

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് !ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‍സി ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരിക്കും നടക്കുക. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി...

കല്ല് കൊണ്ട് വാതിൽ തക‍ർത്ത് നാലംഗ സംഘം,വീടിനുള്ളിൽ നിന്ന് നിലവിളി; കുറുവാ സംഘമോ ? വ്യക്തത വരുത്തി പോലീസ്

ആലപ്പുഴ: കുറുവാ സംഘത്തിന്റെ ആക്രമണം എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ വീഡിയോയില്‍ തന്നെ കൃത്യമായി ജൂണ്‍ ആറ് എന്ന...

പ്രധാനമന്ത്രിയെ വീണ്ടും കാണും ; കേന്ദ്രം ആളുകളെ പറ്റിക്കുന്നുവെന്ന് മുഖ്യമന്ത്രി

കണ്ണൂർ: വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും വീണ്ടും പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി...

Popular this week