EntertainmentNews

ഭര്‍ത്താവ് നാല് വര്‍ഷമായി മറ്റൊരു സ്ത്രീയ്‌ക്കൊപ്പം! അറിഞ്ഞത് വിവാഹ വാര്‍ഷികത്തിന്: സംയുക്ത

ചെന്നൈ:താരങ്ങളെ അടുത്തറിയാന്‍ മാത്രമല്ല പുതിയ താരങ്ങളെ സൃഷ്ടിക്കുന്നതിനും അതുവരെ അറിയപ്പെടാതിരുന്ന പരിചയപ്പെടുത്താനുമൊക്കെ സാധിക്കുന്ന ഷോയാണ് ബിഗ് ബോസ്. അങ്ങനെ ബിഗ് ബോസിലൂടെ ശ്രദ്ധ നേടിയ താരമാണ് സംയുക്ത ഷണ്‍മുഖാനന്ദം. ബിഗ് ബോസ് തമിഴ് സീസണ്‍ 4ലൂടെയാണ് സംയുക്ത ശ്രദ്ധ നേനടുന്നത്. ഇപ്പോഴിതാ തന്റെ ജീവിതകഥ പങ്കുവെക്കുകയാണ് സംയുക്ത.

ഗായികയും വിജയെയുമായ ഭാവ്‌ന ബാലകൃഷ്ണന്‍ ആണ് തനിക്ക് തന്നെ ജീവിതം ഉണ്ടാക്കി തന്നതെന്നാണ് സംയുക്ത പറയുന്നത്. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത മനസ് തുറന്നത്. പ്രണയ വിവാഹമായിരുന്നു സംയുകതയുടേത്. ബിസിനസുകാരനായ കാര്‍ത്തിക് ശങ്കറിനെയാണ് സംയുക്ത വിവാഹം കഴിച്ചത്. റയാന്‍ എന്ന മകനുമുണ്ട്. ദുബായില്‍ ബിസിനസാണ് കാര്‍ത്തിക്കിന്.

എന്നാല്‍ കൊവിഡ് കാലത്ത് ഞെട്ടിക്കുന്നൊരു രഹസ്യം സംയുക്ത അറിഞ്ഞു. തന്റെ ഭര്‍ത്താവ് കഴിഞ്ഞ നാല് വര്‍ഷമായി മറ്റൊരു സ്ത്രീയോടൊപ്പമാണ് ജീവിക്കുന്നത്! മാനസികമായി തകര്‍ന്നു. എന്നാല്‍ കൊവിഡ് ആയതിനാല്‍ ദുബായിലേക്ക് പോകാന്‍ പറ്റാത്ത അവസ്ഥ. മകന്‍ സംയുക്തയുടെ കൂടെയായിരുന്നു. എന്ത് ചെയ്യണമെന്നോ എങ്ങനെ ജീവിക്കുമെന്നോ അറിയാത്ത അവസ്ഥയായിരുന്നു തന്റേതെന്നും സംയുക്ത പറയുന്നു.

ഈ സമയത്താണ് സംയുക്തയ്ക്ക് താങ്ങായി ഭാവ്‌നയെത്തുന്നത്. ഇരുവരും ഒരേ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസിച്ചിരുന്നത്. ഇരുവരും ഒരേ സ്‌കൂളില്‍ പഠിച്ചവരാണ്. സംയുക്തയുടെ സീനിയറായിരുന്നു ഭാവ്‌ന. എന്നാല്‍ അന്നൊന്നും അവര്‍ക്കിടയില്‍ അത്രയും വലിയൊരു സൗഹൃദമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഭാവ്‌നയുമായി സൗഹൃദത്തിലായതോടെയാണ് സംയുക്തുടെ ജീവിതം മാറുന്നത്. ഒരിക്കല്‍ ഭാവ്‌നയ്ക്ക് മുന്നില്‍ സംയുക്ത ഉള്ള് തുറന്നു. അടക്കി വച്ചിരുന്ന കണ്ണീര്‍ അന്ന് അണപൊട്ടിയെഴുകി.

സംയുക്തയ്ക്ക് നേരിടേണ്ടി വന്നത് കേട്ട് ഭാവ്‌നയുടെ ഉള്ളു നീറി. കൂട്ടുകാരിയെ അവര്‍ ആശ്വസിപ്പിച്ചു. വിാവഹത്തിന്റെ എട്ടാം വാര്‍ഷിക എത്തി നില്‍ക്കെയാണ് ഇത് സംഭവിക്കുന്നതെന്നാണ് സംയുക്ത പറയുന്നത്. തന്റെ വേദന കേട്ട സംയുക്ത തനിക്ക് പിന്തുണയായി മാറിയെന്നും തനിക്ക് ആശ്വാസമായി മാറിയെന്നുമാണ് സംയുക്ത പറയുന്നത്. പിന്നാലെ ഇരുവരും ഒരുമിച്ച് വര്‍ക്കൗട്ട് ചെയ്യാനും തുടങ്ങി.

Samyuktha Shanmughanathan

തന്നെ ബിഗ് ബോസിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചതും ഭാവ്‌ന ആണെന്നാണ് സംയുക്ത പറയുന്നത്. മറ്റാരുടെയും സഹായം ഇല്ലാതെ ജീവിതത്തില്‍ വിജയിച്ചു കാണിക്കണം എന്ന് പറഞ്ഞാണ് ഭാവ്‌ന തന്നെ ബിഗ് ബോസിലേക്ക് പോകാന്‍ ആവശ്യപ്പെട്ടതെന്നാണ് സംയുക്ത ഓര്‍ക്കുന്നത്. ആത്മവിശ്വാസം പകരുക മാത്രമല്ല, ബിഗ് ബോസിലേക്ക് പോകാന്‍ വേണ്ടതെല്ലാം തനിക്കായി ചെയ്തു തന്നതും ഭാവ്‌നയാണെന്ന് സംയുക്ത പറയുന്നു.

ഇന്ന് ഈ ലോകം സംയുക്തയെ അറിയുന്നുണ്ടെങ്കില്‍ അതിന് കാരണം ഭാവ്‌ന ആണെന്നാണ് സംയുക്ത പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ചർച്ചയായി മാറുകയാണ്. നിരവധി പേരാണ് പിന്തുണയുമായി എത്തിയിരിക്കുന്നത്. തുഗ്ലക്ക് ദര്‍ബാര്‍, ഓള് , വാരിസ് തുടങ്ങിയ സിനിമകളിലൂടെയാണ് സംയുക്ത കരിയര്‍ ആരംഭിച്ചത്. മോഡലിംഗില്‍ നിന്നുമാണ് സംയുക്ത അഭിനയത്തിലേക്ക് എത്തുന്നത്. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ സീരിയലുകളിലും സംയുക്ത സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker