31.4 C
Kottayam
Saturday, October 5, 2024

നോട്ടുകളില്‍ മഹാത്മഗാന്ധി ചിത്രം വേണ്ട, മോദിയ്ക്ക് കത്തെഴുതി കോൺഗ്രസ് എം.എൽ.എ

Must read

ജയ്പൂര്‍:രാജ്യത്ത് ഉപയോഗിക്കുന്ന 2000, 500 നോട്ടുകളില്‍ മഹാത്മഗാന്ധിയുടെ ചിത്രം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ. ഇത് കാണിച്ച് എംഎല്‍എ ഭരത് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. 5,10,50,100 നോട്ടുകളില്‍ ഗാന്ധിയുടെ ചിത്രം നിലനിര്‍ത്തണം എന്നും ഭാരത് സിംഗ് ആവശ്യപ്പെടുന്നുണ്ട് കത്തില്‍.

പ്രധാനമായും അഴിമതിയാണ് ഗാന്ധിയുടെ ചിത്രം നീക്കം ചെയ്യാന്‍ ഭരത് സിംഗ് ആവശ്യപ്പെടുന്നതിന് പിന്നില്‍. അഴിമതിക്കാരും കൈക്കൂലിക്കാരും ഏറ്റവും കൂടുതല്‍ കൈപറ്റുന്നത് 500,2000 നോട്ടുകളാണ്. അതിനാല്‍ തന്നെ ഇതില്‍ മഹാത്മ ഗാന്ധിയുടെ പടം വയ്ക്കരുത് കോണ്‍ഗ്രസ് എംഎല്‍എ പറയുന്നു. എന്നാല്‍ ചെറിയ മൂല്യങ്ങളുള്ള നോട്ടുകള്‍ ഉപയോഗിക്കുന്നത് പാവങ്ങളാണ് അതിനാല്‍ തന്നെ അവരുടെ ഉന്നതിയിലേക്കുള്ള ചിഹ്നമായി ചെറിയ നോട്ടുകളില്‍ കണ്ണട ധരിച്ച ഗാന്ധിയുടെ പ്രശസ്തമായ ചിത്രം വേണം എംഎല്‍എ പറയുന്നു.

ഗാന്ധിക്ക് പകരം വലിയ നോട്ടുകളില്‍ ആശോക ചക്രം വയ്ക്കണം എന്നാണ് ഭരത് സിംഗ് ആവശ്യപ്പെടുന്നത് എന്നാണ് ന്യൂസ് എജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. വലിയ നോട്ടുകളിലെ ഗാന്ധിജിയുടെ പടം അദ്ദേഹത്തിന് അപകീര്‍ത്തി ഉണ്ടാക്കുന്നതാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ പറയുന്നു.

രാജസ്ഥാനിലും രാജ്യത്തും വര്‍ദ്ധിക്കുന്ന അഴിമതിയിലേക്ക് കൂടി ശ്രദ്ധതിരിക്കാനാണ് തന്റെ നീക്കം എന്ന് ഭരത് സിംഗ് പറയുന്നു. ദിവസം രണ്ട് എന്ന നിലയിലാണ് അഴിമതി കേസുകള്‍ റജിസ്ട്രര്‍ ചെയ്യപ്പെടുന്നത് എന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഏഴരകൊല്ലത്തില്‍ രാജ്യത്ത് അഴിമതി കുത്തനെ കൂടിയെന്ന് ഇദ്ദേഹം ആരോപിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം കോഴക്കേസിൽ മുഴുവൻ പ്രതികളും കുറ്റവിമുക്തർ

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് നേതാക്കള്‍ കുറ്റവിമുക്തരായി. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ തിരഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതിഭാഗത്തിന്റെ വിടുതല്‍ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കാസര്‍കോട് സെഷന്‍സ്...

ഇറാന് പിന്നാലെ ഇസ്രയേലിനെതിരെ ഡ്രോൺ ആക്രമണവുമായി ഇറാഖി സായുധസംഘം; 2 ഐഡിഎഫ് സൈനികർ കൊല്ലപ്പെട്ടു

ടെൽ അവീവ്:∙ ഇസ്രയേൽ – സിറിയ അതിർത്തിയിലെ ഗോലാൻ കുന്നുകളിൽ ഇറാഖി സായുധസംഘം നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടു. ഇസ്രയേൽ ഡിഫൻസ് ഫോഴ്സിലെ സൈനികരാണ് ഇറാൻ പിന്തുണയുള്ള ഇറാഖി സായുധസംഘടനയുടെ...

‘അഡ്ജസ്റ്റമെന്റ്’ ആവശ്യപ്പെട്ടെന്ന് ട്രാൻസ്‌ജെൻഡർ; ‘മ്ലേച്ചൻ’ സിനിമയുടെ കാസ്റ്റിങ് ഡയറക്ടർ‌ക്കെതിരെ ആരോപണം

കൊച്ചി∙ സിനിമാ മേഖലയിൽ ചൂഷണം തുടരുന്നുവെന്ന് തെളിയിച്ച് പുതിയ ആരോപണം. ‘മ്ലേച്ചൻ’ ചലച്ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടർ ഷിജുവിനെതിരെയാണ് ആരോപണവുമായി ട്രാൻസ്‌ജെൻഡർ രാഗാ രഞ്ജിനി രംഗത്തെത്തിയത്. കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച സിനിമയിലേക്ക് നാല് ട്രാൻസ്‌ജെൻഡറുകളെ...

ഗൂഗിൾ പേ ചെയ്യാമെന്ന് പറയും, വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; രണ്ട് പേർ പിടിയിൽ

കോഴിക്കോട്: വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു കബളിപ്പിക്കൽ നടത്തിയ രണ്ട് പേരെ കോഴിക്കോട് കസബ പൊലീസ് പിടികൂടി. നടക്കാവ് സ്വദേശി സെയ്ത് ഷമീം, കുട്ടിക്കാട്ടൂർ സ്വദേശി അനീഷ എന്നിവരാണ് പിടിയിലായത്. എടിഎമ്മിൽ നിന്ന് പണം...

സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാടുകയറിയ ആനയെ കണ്ടെത്തി; അനുനയിപ്പിച്ച്‌ പുറത്തേക്ക് എത്തിക്കാൻ ശ്രമം

കൊച്ചി : എറണാകുളം കോതമംഗലത്തിനടുത്ത് ഭൂതത്താന്‍കെട്ടില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാട് കയറിയ നാട്ടാന 'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തി.പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് തെരച്ചില്‍ സംഘം ആനയെ കണ്ടെത്തിയത്. ആന ആരോഗ്യവാനാണെന്നും...

Popular this week