ന്യൂഡൽഹി:ട്രെയിനില്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള കംപാര്‍ട്ടുമെന്റുകളില്‍ യാത്ര ചെയ്തതിന് ഒക്ടോബറില്‍ കിഴക്കന്‍ റെയില്‍വേ സോണില്‍ ആര്‍പിഎഫ് അറസ്റ്റ് ചെയ്തത് 1,400 ല്‍ അധികം പുരുഷയാത്രക്കാരെ.
ഇത്തരത്തില്‍ ലേഡീസ് കംപാര്‍ട്ട്മെന്റുകളിലോ, ലേഡീസ് സ്പെഷ്യല്‍ ട്രെയിനുകളിലോ യാത്ര ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി. സ്ത്രീ യാത്രക്കാര്‍ക്ക് എന്തെങ്കിലും അസൗകര്യമുണ്ടായാല്‍ റെയില്‍വേ അധികൃതരുടെ സഹായം ലഭിക്കുന്നതിന് 139 എന്ന നമ്പറില്‍ വിളിക്കാന്‍ മടി കാണിക്കരുത് എന്നും അധികൃതര്‍ അറിയിച്ചു.
ഇആര്‍ സോണിലെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് 1,200 ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 1,400 -ലധികം പുരുഷ യാത്രക്കാരെ സ്ത്രീകള്‍ക്ക് മാത്രമായി നിശ്ചയിച്ചിട്ടുള്ള ട്രെയിന്‍ കമ്പാര്‍ട്ടുമെന്റുകളില്‍ യാത്ര ചെയ്തതിന് അറസ്റ്റ് ചെയ്യുകയും ചെയ്തു ഇവര്‍ക്കെതിരെ പിഴയും തടവും അടക്കമുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞൂ എന്നും ഉദ്യോ?ഗസ്ഥന്‍ വ്യക്തമാക്കി.
കിഴക്കന്‍ റെയില്‍വേ സോണിലെ നാല് പ്രധാന ഡിവിഷനുകളിലായി നടത്തിയ സമഗ്രമായ ഓപ്പറേഷന്റെ ഭാഗമായിരുന്നു ഈ അറസ്റ്റുകള്‍. സിയാല്‍ദാ ഡിവിഷനിലായിരുന്നു ഏറ്റവും കൂടുതല്‍ കേസുകള്‍, 574 പുരുഷ യാത്രക്കാരെയാണ് പിടികൂടിയത്. തുടര്‍ന്ന് അസന്‍സോളില്‍ 392, ഹൗറയില്‍ 262, മാള്‍ഡയില്‍ 176 എന്നിങ്ങനെയും പുരുഷയാത്രക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.