സുഹൃത്തുക്കള്‍ക്കൊപ്പം ബിക്കിനിയില്‍ റായ് ലക്ഷ്മി; ചിത്രങ്ങള്‍ വൈറല്‍
സുഹൃത്തുക്കള്‍ക്കൊപ്പം ബിക്കിനിയില്‍ അവധി ആഘോഷിക്കുന്ന നടിറായി ലക്ഷ്മിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. സൊണാലി, ഷമാ എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം ബിക്കിനിയിലാണ് റായ് ലക്ഷ്മി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നല്ല നിമിഷങ്ങളും കിറുക്കുള്ള സുഹൃത്തുക്കളും ഏറ്റവും മികച്ച ഓര്‍മ്മകള്‍ സമ്മാനിക്കുന്നു എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ഹൃദയാകൃതിയിലുള്ള ഇമോജിയും ചേര്‍ത്താണ് താരത്തിന്റെ ട്വീറ്റ്. ഒപ്പം ബെസ്റ്റ് ടൈംസ്, വിത്ത് മൈ ഗേള്‍സ്, ഗേള്‍ ഗാങ് എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളും റായ് ലക്ഷ്മി പോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ട്. ചുവപ്പും കറുപ്പും നിറത്തിലുള്ള ബിക്കിനിയിലാണ് മൂവരും ചിത്രത്തിലുള്ളത്. ഒരാള്‍ പൂര്‍ണ്ണമായും ചുവപ്പ് നിറത്തിലുള്ള ബിക്കിനി ധരിച്ചപ്പോള്‍ മറ്റൊരാള്‍ ഫുള്‍ ബ്ലാറ്റ് ബിക്കിനിയാണ് തിരഞ്ഞെടുത്തത്. റായ് ലക്ഷ്മിയാകട്ടെ ഇവ രണ്ടും ചേര്‍ത്തുള്ളതും.
https://www.instagram.com/p/B5caqqWnJ1I/?utm_source=ig_web_copy_link