തൂത്തുക്കുടി: തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഇല്ലാതെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നിട്ട് കാര്യമില്ലെന്ന് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നല്ല ആളുകളെ സ്ഥാനാര്‍ത്ഥിയാക്കിയിട്ടും കാര്യമില്ല, ചെറിയ ഭൂരിപക്ഷത്തില്‍ ഭരണം പിടിച്ചാല്‍ ബിജെപി അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ജനാധിപത്യം ബിജെപി അട്ടിമറിച്ചു. പണം മാത്രമല്ല മാധ്യമങ്ങളും, ജുഡീഷ്യറിയും പോലും അട്ടിമറികള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണം അട്ടിമറിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. ഇത്തരം ഒരു സ്വാധീനത്തിനും വഴങ്ങാത്ത വിധം സത്യസന്ധനായതുകൊണ്ടാണ് ബിജെപി തന്നെ ഇത്രമാത്രം കടന്നാക്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൂത്തുക്കുടിയില്‍ അഭിഭാഷകരുമായുള്ള സംവാദത്തിനിടെയാണ് രാഹുലിന്റെ വിമര്‍ശനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News