EntertainmentKeralaNews

മഞ്ജു വാര്യര്‍ക്ക് ഒന്നും അറിയില്ല, ദിലീപിന് എതിരെ കടുക് മണിയോളം ഒരു കാര്യവും അവര്‍ക്ക് പ്രൊഡ്യൂസ് ചെയ്യാന്‍ കഴിയുന്നില്ല, അതിജീവിതയെ ആക്രമിച്ച കാര്യങ്ങള്‍ക്കൊന്നും മഞ്ജു വാര്യര്‍ സാക്ഷിയല്ല; രാഹുൽ ഈശ്വർ

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം കൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്ന് രാഹുല്‍ ഈശ്വര്‍. നടിയെ ആക്രമിച്ച കേസിനെ സംബന്ധിച്ച് മഞ്ജു വാര്യര്‍ക്ക് ഒന്നും അറിയില്ല എന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. കേസ് വൈകിപ്പിക്കാതിരിക്കാനാണ് ദിലീപ് സുപ്രീംകോടതിയില്‍ പോയത് എന്നും അദ്ദേഹം അവകാശപ്പെട്ടു. രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെയാണ്…

രണ്ടാമത് ലഭ്യമായ തെളിവുകള്‍ എന്ന് പറയാനൊക്കില്ല. രണ്ടാമത് ലഭ്യമായ കാര്യങ്ങള്‍. അത് തെളിവുകളാണോ എന്നും സ്വീകരിക്കാന്‍ കഴിയുന്നതാണോ എന്നും കോടതിക്കാണ് തീരുമാനിക്കാന്‍ കഴിയുക. മഞ്ജു വാര്യരെ കൊണ്ടുവരുന്നത് ലിമിറ്റഡ് ആയ പോയന്റിന് വേണ്ടിയാണ്. ദിലീപിന്റേയും ശരത്തിന്റേയും ശബ്ദങ്ങളാണോ അത് എന്ന് തിരിച്ചറിയാന്‍ വേണ്ടിയാണ്. അല്ല എന്ന് ദിലീപോ ശരത്തോ പറഞ്ഞിട്ടില്ല.

മഞ്ജുവിന്റെ വരവില്‍ ഒരു പ്രാധാന്യവുമില്ല

അതുകൊണ്ട് മാധ്യമങ്ങള്‍ തെറ്റിദ്ധരിക്കുന്നത് പോലൊരു പ്രാധാന്യം മഞ്ജുവാര്യരുടെ വരവില്‍ ഇല്ല. പകരം പ്രോസിക്യൂഷന്‍ തങ്ങളുടെ കൈയില്‍ പോയിന്റില്ലാത്തത് കൊണ്ട് മഞ്ജു വാര്യരെ നമ്മളെല്ലാവരും ആരാധിക്കുന്ന ലേഡി സൂപ്പര്‍സ്റ്റാറായൊരു വ്യക്തിയെ കൊണ്ട് വരികയും അതില്‍ ന്യൂസ് വാല്യു ഉണ്ടാക്കുകയും ചെയ്ത് കേസ് സജീവമായി നിര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗം കൂടിയാണ്. പ്രത്യേകിച്ച് മെറിറ്റൊന്നും അവര്‍ പറയുന്നതില്‍ ഇല്ല. അവരുടെ കൈയില്‍ തെളിവില്ല.

നടിയെ ആക്രമിച്ച കേസില്‍ സാക്ഷിവിസ്താരത്തിനായി തുടര്‍ച്ചയായി രണ്ടാം ദിവസവും മഞ്ജു വാര്യര്‍ കോടതിയില്‍ ഹാജരായി.രണ്ടുദിവസവും ഉച്ചയ്ക്ക് 12 മണിയോടെയാണ് മഞ്ജു എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെത്തിയത്. ദിലീപിനെതിരായ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത തെളിയിക്കാനായാണ് മഞ്ജു വാര്യരെ കേസില്‍ വീണ്ടും വിസ്തരിക്കുന്നത്.

നടിയെ ആക്രമിക്കാന്‍ ദിലീപും സഹോദരന്‍ അനൂപും ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തുന്നതിന്റെ ശബ്ദരേഖകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ദിലീപിന്റെ ആലുവയിലെ പത്മസരോവരം എന്ന വീട്ടില്‍ റെയ്ഡ് നടത്തിയും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. ഇവയുടെ ആധികാരികത കോടതിയില്‍ ഉറപ്പാക്കുക എന്നതാണ് മഞ്ജുവിനെ വിസ്തരിക്കുന്നതിനു പിന്നിലെ ലക്ഷ്യം.

മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരേ ദിലീപ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തെളിവുകളിലെ വിടവ് നികത്താനാണ് വീണ്ടും വിസ്തരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന കാര്യങ്ങളെല്ലാം വ്യാജമാണെന്നുമായിരുന്നു ദിലീപിന്റെ വാദം.

എന്നാല്‍ ഈ വാദങ്ങള്‍ സുപ്രീംകോടതി തള്ളി. ആരെ വിസ്തരിക്കണമെന്ന് പ്രതിക്ക് നിശ്ചയിക്കാനാവില്ലെന്ന അതിജീവിതയുടെ വാദം കോടതി അംഗീകരിച്ചു. വിചാരണ വേഗം പൂര്‍ത്തിയാക്കണമെന്നും മാര്‍ച്ച് 24-നകം പുരോഗതിറിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button