KeralaNewsRECENT POSTSTop Stories
വാഹന രജിസ്ട്രേഷന്‍ നികുതി വെട്ടിപ്പ്: അമലാ പോളിനും ഫഹദിനും ക്ലീന്‍ ചിറ്റ്; സുരേഷ് ഗോപിക്കെതിരായ കേസ് തുടരും
തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ നികുതി വെട്ടിപ്പ് കേസില്‍ നിന്ന് സിനിമാ താരങ്ങളായ അമലാ പോളിനേയും ഫഹദ് ഫാസിലിനേയും ഒഴിവാക്കി. ഇരുവര്‍ക്കുമെതിരെ നടപടി എടുക്കാനാവില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണിത്. എന്നാല്‍ നടനും എം.പിയുമായ സുരേഷ് ഗോപിക്കെതിരെ കേസ് തുടരും. സുരേഷ് ഗോപിക്കെതിരെ വ്യാജരേഖ ചമയ്ക്കല്‍, വഞ്ചനാ കുറ്റം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ഫഹദ് ഫാസില്‍ പിഴയടച്ചെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ അറിയിച്ചു. പുതുച്ചേരിയില്‍ വാങ്ങിയ വാഹനം കേരളത്തില്‍ എത്തിച്ചിട്ടില്ലാത്തതിനാല്‍ അമല പോളിനെതിരെ നടപടി എടുക്കേണ്ടത് പുതുച്ചേരി ഗതാഗത വകുപ്പാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News