24.9 C
Kottayam
Friday, October 11, 2024

ബലാത്സംഗക്കേസിൽ പുത്തൻപാലം രാജേഷ് പിടിയിൽ; അറസ്റ്റിലായത് ഗുണ്ടാത്തലവൻ ഓംപ്രകാശിന്റെ കൂട്ടാളി

Must read

കോട്ടയം: ഒളിവിൽ കഴിഞ്ഞിരുന്ന ഗുണ്ട പുത്തൻപാലം രാജേഷിനെ ബലാത്സംഗക്കേസിൽ കോട്ടയത്ത് പിടികൂടി.ഗുണ്ടാസംഘത്തലവൻ ഓംപ്രകാശിന്റെ കൂട്ടാളിയാണ്. തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലാണ് ഇയാൾക്കെതിരേ ബലാത്സംഗക്കേസ് രജിസ്റ്റർചെയ്തത്.

ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കോതനല്ലൂരിൽനിന്നാണ് അറസ്റ്റുചെയ്തത്. ഇയാൾ ജില്ലയിൽ കടന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന്, കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും കടുത്തുരുത്തി പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച രാത്രി 10-ന് ഏഴുപേർക്കൊപ്പം കോതനല്ലൂരിലെ വാടകവീട്ടിൽനിന്നും ഇയാളെ പിടികൂടിയത്.

കൊച്ചിയിൽ ഓംപ്രകാശ് നടത്തിയ ലഹരി പാർട്ടിയുമായി പുത്തൻപാലം രാജേഷിന് ബന്ധമുണ്ടോ എന്ന് പരിശോധിച്ചുവരുന്നതിനിടെയാണ് അറസ്റ്റ്.കൊല്ലപ്പെട്ട പോൾ മുത്തൂറ്റിന്റെ വാഹനത്തിനുള്ളിൽ ഓംപ്രകാശും, പുത്തൻപാലം രാജേഷും ഉണ്ടായിരുന്നതായി അന്നത്തെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു

കോട്ടയത്ത് ഇയാൾക്കെതിരേ കേസുകൾ ഇല്ല. വാടകവീട്ടിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന ഏഴുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിടുണ്ട്. ഇവരെ ചോദ്യംചെയ്ത് വിട്ടയയ്ക്കും. പുത്തൻപാലം രാജേഷിനെ തിരുവനന്തപുരം പോലീസിന് കൈമാറും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഒളിംപിക്സ് സമയത്ത് ബുദ്ധിമുട്ടി;ടിഎയും ഡിഎയും കിട്ടാറില്ല, ഭിന്നത തുടർന്നാൽ ഐഒഎയെ സസ്പെൻഡ് ചെയ്തേക്കാമെന്ന് പി.ടി.ഉഷ

ന്യൂഡൽഹി: ഭിന്നത തുടർന്നാൽ രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഇന്ത്യൻ ഒളിംപിക് അസോസിയേഷനെ (ഐഒഎ) സസ്പെൻഡ് ചെയ്തേക്കാമെന്ന് അധ്യക്ഷ പി.ടി. ഉഷ. തന്നെ വിശ്വാസത്തിലെടുത്താണ് നടപടിയെടുക്കാത്തത്. ഒളിംപിക് അസോസിയേഷൻ പ്രസിഡന്റായി ചുമതലയേറ്റതു മുതൽ തനിക്കെതിരെ...

പാക്കിസ്ഥാനിൽ കൽക്കരി ഖനിയിൽ വെടിവയ്പ്പ്; 20 മരണം,നിരവധി പേർക്ക് പരുക്ക്

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ കൽക്കരി ഖനിയിൽ നടന്ന വെടിവയ്പ്പിൽ 20 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റു. 6 പേരുടെ നില ഗുരുതരമാണ്. പുലർച്ചെ അക്രമി സംഘം ഖനിയിൽ കടന്ന്...

പ്രയാ​ഗയുടെ മൊഴി തൃപ്തികരം,ലഹരിക്കേസിൽ ശ്രീനാഥ് ഭാസിയെ പോലീസ് വീണ്ടും വിളിപ്പിച്ചേക്കും

കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരുക്കിയ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് നടൻ ശ്രീനാഥ് ഭാസിയെ വീണ്ടും വിളിപ്പിച്ചേക്കും. കേസിൽ ഉൾപ്പെട്ട ബിനു ജോസഫിൻ്റേയും ശ്രീനാഥ് ഭാസിയുടേയും...

ഓഫീസുകള്‍ കയറിയിറങ്ങേണ്ട, വില്ലേജ് ഓഫീസുകളിൽ ഡിജിറ്റൽ പേയ്‌മെന്‍റ്,വിദേശത്ത് നിന്നും ഉപയോഗിക്കാവുന്ന ഭൂനികുതി പോർട്ടൽ; 12 ഇ-സേവനങ്ങളുമായി റവന്യൂവകുപ്പ്

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് കൃത്യമായ സേവനങ്ങൾ ഉറപ്പാക്കാനായി റവന്യുവകുപ്പ് സമ്പൂർണ ഇ-ഗവേണൻസ് സംവിധാനത്തിലേക്ക്. ഇതിന്‍റെ ഭാഗമായി വിവിധ സർക്കാർ സംവിധാനങ്ങൾ ഡിജിറ്റലാക്കി കഴിഞ്ഞു. ആദ്യഘട്ടമെന്നോണം. 12 ഇ-സേവനങ്ങൾക്കാണ് തുടക്കമായത്. ഇ-മോർട്ട്‌ഗേജ് റെക്കോർഡർ, വില്ലേജ് ഓഫീസുകളിലെ...

2025-ലെ പൊതു അവധി ദിനങ്ങള്‍ ഇതാണ്‌; 5 അവധികൾ വരുന്നത് ഞായറാഴ്ച; മഹാനവമിക്ക് അടുത്ത വർഷവും അവധി

തിരുവനന്തപുരം: 2025 വര്‍ഷത്തെ പൊതു അവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് പ്രകാരമുള്ള അവധികളും സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച് പാസ്സാക്കി. തൊഴിൽ നിയമം-ഇൻഡസ്ട്രിയൽ ഡിസ്‌പ്യൂട്ട്സ് ആക്ട്‌സ്, കേരള ഷോപ്പ്സ് & കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, മിനിമം...

Popular this week