തിരുവനന്തപുരം: ഉദ്യോഗാർത്ഥിയുടെ ആത്മഹത്യ ഖേദകരമെന്ന് പിഎസ്‍സി. ആത്മഹത്യ ചെയ്ത ഉദ്യോഗാര്‍ത്ഥി അനു ഉള്‍പ്പെട്ട പിഎസ്‍സി ലിസ്റ്റ് റദ്ദ് ചെയ്തിട്ടില്ല. ഈ ലിസ്റ്റിൽ 72 പേർക്കാണ് ഇതുവരെ നിയമന ശുപാർശ നൽകിയത് എന്നാണ് പിഎസ്‍സിയുടെ വിശദീകരണം. വാർത്താ കുറിപ്പിലൂടെയാണ് പിഎസ്‍സിയുടെ വിശദീകരണം.
അതേസമയം, മാധ്യമങ്ങൾക്കെതിരെ സംസാരിച്ച ഉദ്യോഗാർത്ഥികൾക്കെതിരെയുള്ള ശിക്ഷാ നടപടിയിൽ നിന്നും പിഎസ്‍സി പിന്നോട്ട് പോയിരിക്കുകയാണ്. വിദ്യാർത്ഥികളുടെ വാദം കേട്ട ശേഷം മാത്രം നടപടി എന്നാണ് പിഎസ്‍സിയുടെ നിലപാട്. രണ്ട് വിദ്യാർത്ഥികളെ വിലക്കിയ സംഭവത്തെ കുറിച്ച് പിഎസ്‍സി വിശദീകരിച്ചില്ല.
തിരുവനന്തപുരം ജില്ലയിലെ കാരക്കോണം തട്ടിട്ടമ്പലം സ്വദേശി അനുവാണ് മരിച്ചത്. ജോലിയില്ലാത്തതിൽ ദുഖമുണ്ടെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. സിവിൽ എക്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ 77ാം റാങ്കുകാരനായിരുന്നു ഇദ്ദേഹം. എന്ത് ചെയ്യണമെന്നറിയില്ല, കുറച്ച് ദിവസമായി ആലോചിക്കുന്നു, ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാന്‍ വയ്യെന്ന കുറിപ്പ് എഴുതി വച്ച ശേഷമാണ് ആത്മഹത്യ