തിരുവനന്തപുരം:പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് പ്രതിനിധികളും മുഖ്യമന്ത്രിയുടെ ഓഫീസുമായി നടത്തിയ ആദ്യഘട്ട ചര്‍ച്ചയില്‍ തീരുമാനമായില്ല. വെള്ളിയാഴ്ച രാത്രി 11.30ന് ആരംഭിച്ച ചർച്ച പുലർച്ചെ 1.15 വരെ തുടർന്നെങ്കിലും ഒത്തുതീർപ്പായില്ല. ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കും വരെ സമരം ചെയ്യുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം പിഎസ്സി ഉദ്യോഗാര്‍ഥികളുടെ പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഡിവൈഎഫ്ഐ നേതാക്കള്‍ സമരം ചെയ്യുന്നവരുമായി സംസാരിച്ചിരുന്നു. തുടർന്നു മുഖ്യമന്ത്രി ഓഫീസ് റാങ്ക് ഹോള്‍ഡേ ഴ്സ് അസോസിയേഷന് പ്രതിനിധികളെ ചർച്ചയ്ക്കായി വിളിപ്പിക്കുകയായിരുന്നു. റാങ്ക് ഹോള്‍ഡര്‍മാരുടെ ആവശ്യം അനുഭാവപൂര്‍വം പരിഹരിക്കാമെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്തമാക്കി. തസ്തിക സൃഷ്ടിക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ച് രേഖയായി നല്‍കുന്നതുവരെ സമരം തുടരുമെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.
ലിസ്റ്റുകളുടെ കാലാവധി നീട്ടി ലഭിക്കണമെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഉറപ്പ് ലഭിക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. എല്‍ഡി എഫിന്റെ വികസന മുന്നേറ്റ ജാഥ ശനിയാഴ്ച ആരംഭിക്കുന്ന സാഹചര്യത്തില്‍ ഏതു വിധേനയും സമരം ഒത്തുതീര്‍പ്പാക്കണമെന്ന നിലപാടിലാണ് സിപിഎം.