തിരുവനന്തപരം: പരീക്ഷകൾക്ക് കൺഫർമേഷൻ നൽകുന്ന ഉദ്യോഗാർഥികൾ അവരുടെ കൺഫർമേഷൻ സ്വീകരിക്കപ്പെട്ടോ എന്നത് ഉറപ്പു വരുത്തണമെന്ന് പിഎസ്‌സി നിർദേശിച്ചു. കൺഫർമേഷൻ നൽകുമ്പോൾ ലഭിക്കുന്ന ഒടിപി നിർദിഷ്ട സ്ഥാനത്ത് ടൈപ്പ് ചെയ്ത് ക്ലിക്ക് ഹിയർ ബട്ടൺ ക്ലിക്ക് ചെയ്തതിനു ശേഷം അതിനു താഴെ കാണുന്ന ഡിക്ലറേഷൻ ടിക് ചെയ്ത് സബ്മിറ്റ് കൺഫർമേഷൻ എന്ന് ക്ലിക്ക് ചെയ്യണം. തുടർന്ന് കാണുന്ന ഓകെ ബട്ടണും ക്ലിക്ക് ചെയ്ത് കൺഫർമേഷൻ നടപടികൾ പൂർത്തിയാക്കണം. പിന്നീട് പ്രൊഫൈലിലെ കൺഫർമേഷൻ ലിങ്കിൽ പ്രവേശിച്ച് നൽകിയ കൺഫർമേഷൻ റിസീവിഡ് ആയിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും പിഎസ്‌സി നിർദേശിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News