ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു; സംവിധായകന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല
നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം അണപൊട്ടുന്നു. തന്റെ മുന്നില്‍ ചാന്‍സ് തേടി നടന്ന മൂന്നാംകിട നടനൊപ്പം വേദി പങ്കിടില്ലെന്ന സംവിധായകനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. അനില്‍ രാധകൃഷ്ണ മേനോന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാലയാണ്. കോളജിലെ യൂണിയന്‍ ദിനാഘോഷത്തില്‍ ബിനീഷ് ബാസ്റ്റിനെ മുഖ്യാതിഥിയായി വിളിക്കുകയും പിന്നീട് വേദിയില്‍ എത്തരുതെന്ന് സംഘാടകര്‍ ആവശ്യപ്പെടുകയും ചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് വേദിയിലെത്തിയ ബിനീഷ് വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പാലക്കാട് ഗവണ്‍മെന്റ് കോളേജിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
കേരളക്കര ഒന്നാകെ ബിനീഷിനു പിന്നില്‍ അണിനിരക്കുമ്പോള്‍ ശ്രദ്ധേയ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോക്ടര്‍ ഷിനു ശ്യാമളന്‍. ബിനീഷിന്റെ ചങ്കൂറ്റവും തീരുമാനവും കൊണ്ട് നല്ലൊരു ഭാവി തന്നെ പടുത്തുയര്‍ത്തുമെന്ന് ഷിനു പറയുന്നു. ഏത് സംവിധായകന്‍ വിചാരിച്ചാലും ഈ നടനെ താഴ്ത്തിക്കെട്ടാനാവില്ല. അമിതാഭ് ബച്ചന്‍ മുതല്‍ രജനി കാന്ത് വരെ അവസരം തേടിയിട്ടുണ്ട്. താഴെ തട്ടില്‍ നിന്നും വന്ന എത്രയോ നടന്‍മാരും നടിമാരും ഉള്ള നാടാണ് നമ്മുടേതെന്ന് ഓര്‍ക്കണമെന്നും ഷിനു കുറിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം