29.2 C
Kottayam
Friday, September 27, 2024

തരൂരിന്റെ സ്ഥാനാര്‍ഥിത്വം പോലും കോണ്‍ഗ്രസിന് അഭിമാനിക്കാനാകുന്ന സംഗതി, നിർമ്മാതാവ് ആന്‍റോ ജോസഫ്

Must read

കൊച്ചി: കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന തിരുവനന്തപുരം എംപി ശശി തരൂരിനെ വാഴ്ത്തി നിര്‍മ്മാതാവ് ആന്‍റോ ജോസഫ്. ഫേസ്ബുക്കിലൂടെയാണ് തരൂരിന്റെ സ്ഥാനാര്‍ഥിത്വം പോലും കോണ്‍ഗ്രസിന് അഭിമാനിക്കാനാകുന്ന സംഗതിയാണെന്ന് കോണ്‍ഗ്രസ് അനുഭാവിയായ ആന്‍റോ ജോസഫ് കുറിക്കുന്നത്. നേരത്തെ ഭാരത് ജോഡോ യാത്ര കൊച്ചിയില്‍ എത്തിയ സമയത്ത് രാഹുല്‍ ഗാന്ധിക്കൊപ്പം നടന്ന സച്ചിന്‍ പൈലറ്റിനെക്കുറിച്ച് ഇദ്ദേഹം ഇട്ട പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇതിന്‍റെ ചുവട് പിടിച്ച് തന്നെയാണ് ശശി തരൂരിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റും. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് എന്ന നേതാവിനെ കോണ്‍ഗ്രസ് ഉചിതമായ രീതിയില്‍ ഉപയോഗപ്പെടുത്തണമെന്ന അഭിപ്രായം കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഫെയ്‌സ്ബുക്കില്‍ ആ കുറിപ്പ് വായിച്ച ഒരുപാട് പേര്‍ നേരിട്ടും കമന്റിലൂടെയും പങ്കുവെച്ച ചോദ്യം ‘അപ്പോള്‍ ശശിതരൂര്‍?’ എന്നതായിരുന്നു എന്നാണ് ആന്‍റോ ജോസഫ് തന്‍റെ പോസ്റ്റിന്‍റെ തുടക്കത്തില്‍ പറയുന്നത്. 

ഫലം എന്തുമായിക്കൊള്ളട്ടെ. തരൂരിന്റെ സ്ഥാനാര്‍ഥിത്വം പോലും കോണ്‍ഗ്രസിന് അഭിമാനിക്കാനാകുന്ന സംഗതിയായിക്കാണുകയാണ് വേണ്ടത്. അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നു എന്നുള്ളത് കോണ്‍ഗ്രസിന്റെ ദൗര്‍ബല്യത്തിന്റെ സൂചകമല്ല,മറിച്ച് അത് ഓരോ കണികയിലും ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യബോധത്തിന്റെ അടയാളമാണെന്നും ആന്‍റോ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് എന്ന നേതാവിനെ കോണ്‍ഗ്രസ് ഉചിതമായ രീതിയില്‍ ഉപയോഗപ്പെടുത്തണമെന്ന അഭിപ്രായം കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഫെയ്‌സ്ബുക്കില്‍ ആ കുറിപ്പ് വായിച്ച ഒരുപാട് പേര്‍ നേരിട്ടും കമന്റിലൂടെയും പങ്കുവെച്ച ചോദ്യം ‘അപ്പോള്‍ ശശിതരൂര്‍?’ എന്നതായിരുന്നു. ലോകത്തിന് മുന്നില്‍ ഇന്ത്യയ്ക്ക് ഉയര്‍ത്തിക്കാട്ടാനാകുന്ന ഉജ്ജ്വലവ്യക്തിത്വം എന്ന് ഒറ്റവാചകത്തില്‍ വിശേഷിപ്പിക്കാം അദ്ദേഹത്തെ. രാഷ്ട്രീയ നേതാവ് എന്ന ചതുരക്കള്ളിക്കുമപ്പുറമാണ് ശശി തരൂരിന്റെ പ്രതിച്ഛായ. ഐക്യരാഷ്ട്രസഭയോളമെത്തിയ നേതൃപാടവം. 

ബഹുമുഖ പ്രതിഭ എന്ന് പൂര്‍ണ അര്‍ഥത്തില്‍ വിളിക്കാം. എഴുത്തുകാരനും ചിന്തകനും പ്രാസംഗികനുമെല്ലാമായ നയതന്ത്രജ്ഞനായ രാഷ്ട്രീയപ്രവര്‍ത്തകന്‍. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിക്കുന്നു എന്നത് അതുകൊണ്ടൊരു നല്ലവാര്‍ത്തയുമാണ്. ലോകത്തെ ഏറ്റവും പാരമ്പര്യമുള്ള രാഷ്ട്രീയസംഘടനയുടെ തലപ്പത്ത് അദ്ദേഹത്തെപ്പോലൊരാള്‍ തീര്‍ത്തും ഉചിതമാണ്. ഫലം എന്തുമായിക്കൊള്ളട്ടെ. തരൂരിന്റെ സ്ഥാനാര്‍ഥിത്വം പോലും കോണ്‍ഗ്രസിന് അഭിമാനിക്കാനാകുന്ന സംഗതിയായിക്കാണുകയാണ് വേണ്ടത്. അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നു എന്നുള്ളത് കോണ്‍ഗ്രസിന്റെ ദൗര്‍ബല്യത്തിന്റെ സൂചകമല്ല,മറിച്ച് അത് ഓരോ കണികയിലും ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യബോധത്തിന്റെ അടയാളമാണ്. 

പാര്‍ട്ടിപദവികളിലേക്ക് തിരഞ്ഞെടുപ്പ് വേണമെന്ന അഭിപ്രായം എന്നും പങ്കുവച്ചിട്ടുള്ളയാളാണ് ശശിതരൂര്‍. ‘പ്രവര്‍ത്തകരാല്‍ തിരഞ്ഞെടുക്കപ്പെട്ട നേതാവിന് സംഘടനാപരമായ വെല്ലുവിളികള്‍ നേരിടാനും പാര്‍ട്ടിയെ പുതുക്കിപ്പണിയാനും കൂടുതല്‍ കരുത്തുണ്ടാകും’ എന്ന നിരീക്ഷണം അദ്ദേഹം രണ്ടുവര്‍ഷം മുമ്പൊരു ലേഖനത്തില്‍ മുന്നോട്ടുവെച്ചിരുന്നു. തരൂര്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് എന്ന സംഘടനയുടെ കെട്ടുറപ്പ് ഒരിക്കല്‍ക്കൂടി ശക്തമാകുന്നു എന്ന അഭിപ്രായക്കാരനാണ് ഞാന്‍. 

അദ്ദേഹത്തെപ്പോലെതന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഏത് നേതാവ് മത്സരിച്ചാലും അതിനെ സ്വാഗതം ചെയ്യണം. യോഗ്യരായ ഒരുപാടുപേരുണ്ട്. രാഹുല്‍ഗാന്ധിയുടെ പേര് പലരും ഉയര്‍ത്തിക്കാട്ടുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് പ്രസക്തിയുമുണ്ട്. ഒരുപക്ഷേ രാഹുല്‍ സമ്മതമറിയിച്ചാല്‍ മത്സരം തന്നെ ഒഴിവായേക്കാം. സമവായത്തിന്റെ പാത തുറക്കപ്പെടുകയും രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനമേല്‍ക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാലും ഇനി അഥവാ തരൂർ മത്സരത്തില്‍ പരാജയപ്പെട്ടാലും  ആ ആഗോളമുഖത്തെ ഉപയോഗപ്പെടുത്താനുള്ള അവസരം മുന്നിലുണ്ട്. 
പാര്‍ലമെന്റിലെ നേതൃസ്ഥാനത്തേക്ക് ശശി തരൂരിനെ പരിഗണിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. ‘ഫ്‌ളോര്‍ ലീഡര്‍’ എന്ന പദവിയില്‍ അദ്ദേഹം വരുന്നതോടെ പ്രതിപക്ഷസ്വരം കൂടുതല്‍ ദൃഢമാകും. ലോകം കാതോര്‍ക്കാറുണ്ട്, തരൂരിന്റെ വാക്കുകള്‍ക്ക്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രതിഫലനമായി അതിനെ മാറ്റാനുള്ള വേദിയൊരുക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടത്. 

തരൂര്‍ നയിക്കുമ്പോള്‍ വിശാലമായ പ്രതിപക്ഷഐക്യത്തിനുള്ള സാധ്യത കൂടി തുറന്നുവരുന്നു. അധ്യക്ഷസ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥിത്വം ശശിതരൂര്‍ എന്ന നേതാവിന്റെ വിമതസ്വരമായി കാണാതെ അതിനെ കോണ്‍ഗ്രസ് ഗുണപരമായി വിനിയോഗിക്കുമെന്ന് പ്രത്യാശിക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

കോഴിക്കോട്ടെ ജൂവലറിയിൽനിന്ന് സ്വർണം കവർന്ന് മുങ്ങി; ബിഹാർ സ്വദേശി നേപ്പാൾ അതിർത്തിയിൽ പിടിയിൽ

പേരാമ്പ്ര (കോഴിക്കോട്): ചെറുവണ്ണൂരിലെ ജൂവലറിയില്‍നിന്ന് സ്വര്‍ണവും വെള്ളിയും കവര്‍ച്ചചെയ്ത കേസില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് മിനാറുല്‍ ഹഖിനെ (24)യാണ് മേപ്പയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യോളി കോടതി ഇയാളെ...

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലം പൂയപ്പള്ളിയിൽ നിന്നും ഇന്നലെ കാണാതായ വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബിൻഷാ എന്നിവരുടെ മൃതദേഹമാണ് ശാസ്താംകോട്ട തടാകത്തിൽ കണ്ടെത്തിയത്....

Popular this week