EntertainmentNews

രണ്ടാം വിവാഹത്തിലും പ്രശ്നങ്ങൾ; മൂന്നാമത്തെ വിവാഹത്തിനൊരുങ്ങി ചിരഞ്ജീവിയുടെ മകൾ?

ഹൈദരാബാദ്‌:തെലുങ്ക് സിനിമയിലെ സൂപ്പർ സ്റ്റാർ ആണ് നടൻ ചിരഞ്ജീവി. മകൻ രാം ചരൺ, ബന്ധുവായ അല്ലു അർജുൻ തുടങ്ങി ചിരഞ്ജീവിയുടെ പിൻമുറക്കാരാണ് തെലുങ്ക് സിനിമയിൽ യുവ നിരയിലെയും താരങ്ങൾ. അതിനാൽ തന്നെ ചിര‍ഞ്ജീവിയുടെ കുടുംബത്തിന് തെലുങ്ക് സിനിമയിൽ മാറ്റി നിർത്താൻ പറ്റാത്ത സ്ഥാനം ഉണ്ട്. ​ഗോഡ്ഫാദർ ആണ് ചിരഞ്ജീവിയുടെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ.

മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയിരുന്നു ഇത്. വൻ ഹൈപ്പുമായെത്തിയ ​ഗോഡ്ഫാദർ ബോക്സ് ഓഫീസിൽ വിജയവും സ്വന്തമാക്കി. തുടരെയുള്ള പരാജയ സിനിമകൾക്ക് ശേഷം ലഭിച്ച വിജയമായതിനാൽ ​ഗോഡ്ഫാദറിന്റെ വിജയത്തിളക്കത്തിലാണ് ചിരഞ്ജീവി ഇപ്പോൾ.

ഇപ്പോഴിതാ ചിരഞ്ജീവിയുടെ കുടുംബത്തെ പറ്റിയുള്ള വാർത്തയാണ് പുറത്തു വരുന്നത്. നടൻ മകൾ മൂന്നാം വിവാഹത്തിനൊരുങ്ങുകയാണെന്നാണ് വിവരം. നടന്റെ ഇളയ മകളായ ശ്രീജ കൊനിഡല വിവാഹത്തിനൊരുങ്ങുന്നെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍ അതേസമയം ഇത് സംബന്ധിച്ച് ഔദ്യോ​ഗിക വിവരമൊന്നും പുറത്തു വന്നിട്ടില്ല. നവംബറിൽ നടക്കുന്ന സ്വകാര്യ ചടങ്ങിൽ ശ്രീജ തന്റെ സുഹൃത്തിനെ വിവാഹം കഴിക്കുമെന്നാണ് സൂചന.

നേരത്തെ രണ്ട് വിവാഹം കഴിഞ്ഞയാളാണ് ശ്രീജ. 2007 ൽ കാമുകൻ സിരിഷ് ഭരദ്വാജിനെ വിവാഹം കഴിച്ചെങ്കിലും ഈ ബന്ധം നീണ്ടു നിന്നില്ല. 2011 ൽ ഇരുവരും വേർപിരിഞ്ഞു. സിരിഷിന്റെ കുടുംബം തന്നോട് സ്ത്രീധനം ആവശ്യപ്പെട്ടെന്ന് ആരോപിച്ച് ഇദ്ദേഹത്തിനെതിരെ ശ്രീജ പരാതിയും നൽകി. ഇരുവർക്കും ഒരു മകളുമുണ്ട്. 19ാം വയസ്സിലായിരുന്നു ഈ വിവാഹം.

2016 ൽ ശ്രീജ കല്യാണിനെ രണ്ടാം വിവാഹം ചെയ്തു. 2018 ൽ ഇരുവർക്കും കുഞ്ഞും ജനിച്ചു. ഈ വർഷം ജനുവരിയിലാണ് കല്യാണും ശ്രീജയും അകൽച്ചയിലെന്ന് റിപ്പോർട്ടുകൾ വന്നത്. എന്നാൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞോ എന്നും വ്യക്തമല്ല. ഇതിനിടെയാണ് ശ്രീജ മൂന്നാം വിവാഹത്തിനൊരുങ്ങുന്നെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

രണ്ടാം ഭർത്താവ് കല്യാണിന്റെ പേര് തന്റെ ഇൻസ്റ്റ​ഗ്രാം ബയോയിൽ നിന്നും ശ്രീജ മാറ്റിയിരുന്നു. കല്യാണിനെ അൺഫോളോ ചെയ്യുകയും ചെയ്തു. ഇതോടെയാണ് ഇരുവരും അകൽച്ചയിലെന്ന ​റിപ്പോർട്ട് പരന്നത്. ​​ഗോസിപ്പുകൾ കടുത്തതിനാൽ പിന്നീട് ഇതേപറ്റി ഒരു സൂചനയും താരങ്ങൾ നൽകിയിരുന്നില്ല. സുഷ്മിത, ശ്രീജ, രാം ചരൺ എന്നീ മൂന്ന് മക്കളാണ് ചിരഞ്ജീവി-സുരേഖ ദമ്പതികൾക്കുള്ളത്.

ഇവരിൽ രാം ചരൺ ഇന്ന് തെലുങ്ക് സിനിമകളിലെ സൂപ്പർ സ്റ്റാർ ആണ്. ആർആർആർ ആണ് രാം ചരണിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. രാജമൗലി സംവിധാനം ചെയ്ത സിനിമയിൽ ജൂനിയർ എൻടിആർ ആയിരുന്നു മറ്റൊരു നായകൻ. സൂപ്പർ ഹിറ്റായ സിനിമ വിദേശ രാജ്യങ്ങളിലും ശ്രദ്ധ പിടിച്ച് പറഞ്ഞു. രാം ചരണും ചിരഞ്ജീവിയും ഒരുമിച്ച് അഭിനയിച്ച സിനിമ ആയിരുന്നു ​ആചാര്യ. ഏറെ പ്രതീക്ഷകളുമായെത്തിയ സിനിമ വൻ പരാജയം ആയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button