24.2 C
Kottayam
Sunday, June 7, 2026

ബി.സി.സി.ഐ നല്‍കിയത്‌ 125 കോടി രൂപ;കോലിയ്ക്കും രോഹിതിനും അഞ്ച് കോടി,ഒരു കളിപോലും കളിയ്ക്കാത്ത സഞ്ജുവിന് എത്രകിട്ടും?വീതംവെപ്പ് കണക്കുകള്‍ ഇങ്ങനെ

Must read

മുംബൈ:ട്വന്റി ട്വന്റി ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് ബി.സി.സി.ഐ നല്‍കിയ സമ്മാനത്തുക 125 കോടി രൂപയാണ്. സത്യത്തില്‍ ഈ തുക ടീമിലെ 15 താരങ്ങള്‍ക്ക് മാത്രമായിട്ടാണോ ലഭിക്കുക? അല്ല. താരങ്ങള്‍ക്ക് പുറമേ കോച്ചിങ് സ്റ്റാഫ്, സപ്പോര്‍ട്ടിങ് സ്റ്റാഫ് ഉള്‍പ്പെടെ 42 പേര്‍ ലോകകപ്പിനായി പോയ ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നു. ഇവര്‍ക്കെല്ലാം സമ്മാനത്തുകയുടെ പങ്കുകിട്ടും. ഈ 42 പേര്‍ക്കുമായി 125 കോടി എങ്ങനെ വീതിച്ചുനല്‍കും? എത്ര രൂപ ഓരോരുത്തര്‍ക്കും ലഭിക്കും?

ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ, വിരാട് കോലി ഉള്‍പ്പെടെ ടീമിലെ 15 താരങ്ങള്‍ക്കും അഞ്ചുകോടി രൂപ വീതം കിട്ടും. അതായത് ഒരു മത്സരത്തില്‍ പോലും കളിക്കാനിറങ്ങാത്ത മലയാളി താരം സഞ്ജു സാസണ്‍ണിനും കിട്ടും അഞ്ചുകോടി. സഞ്ജുവിന് പുറമേ ഒറ്റ മത്സരത്തിലും അവസരം ലഭിക്കാതിരുന്ന യുസ്വേന്ദ്ര ചെഹലിനും യശസ്വി ജയ്സ്വാളിനും ഇതേ തുക തന്നെ ലഭിക്കും.

ഇനി 15 അംഗ ടീമിന്റെ ഭാഗമല്ലാതിരുന്ന റിസര്‍വ് താരങ്ങളായ ശുഭ്മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, അവേഷ് ഖാന്‍ എന്നിവര്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കും. മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ബാറ്റിങ്ങ്, ബോളിങ്, ഫീല്‍ഡിങ് പരിശീലകര്‍ക്ക് 2.5 കോടി രൂപ വീതവും. അജിത്ത് അഗാര്‍ക്കര്‍ അടക്കം അഞ്ചംഗ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിക്ക് ലഭിക്കുക ഒരു കോടി രൂപ വീതം. ഇതുകൂടാതെ ടീമിലെ മൂന്ന് ഫിസിയോ തെറാപ്പിസ്റ്റുകള്‍, മൂന്ന് ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റുകള്‍, രണ്ട് മസാജര്‍മാര്‍, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ച് എന്നിവര്‍ക്ക് രണ്ട് കോടി രൂപ വീതവും കിട്ടും.

ടീമിന്റെ വീഡിയോ അനലിസ്റ്റ്, മീഡിയ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ടീമിനൊപ്പം യാത്ര ചെയ്ത ബിസിസിഐ സ്റ്റാഫ് അംഗങ്ങള്‍, ടീമിന്റെ ലോജിസ്റ്റിക് മാനേജര്‍ എന്നിവര്‍ക്കും സമ്മാനത്തുകയില്‍നിന്ന് പ്രത്യേക പാരിതോഷികമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week