NationalNewsRECENT POSTS
പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കാന്‍ പ്രിയങ്ക ഗാന്ധിയെത്തിയത് മകളുമായി
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി ഇന്ത്യ ഗേറ്റിലെത്തിയത് മകളുമായി. ഇന്നലെ ഓള്‍ഡ് ഡല്‍ഹിയില്‍ പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ഇന്ത്യ ഗേറ്റില്‍ നടത്തിയ ധര്‍ണയിലാണ് മകള്‍ മിറിയയ്ക്കൊപ്പം പ്രിയങ്ക ഗാന്ധി പങ്കെടുത്തത്.
പൗരത്വം തെളിയിക്കാന്‍ ഓരോ ഇന്ത്യക്കാരനും അപേക്ഷയുമായി തങ്ങള്‍ക്കു മുന്നില്‍ വരി നില്‍ക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടെന്നും ഈ നിയമം സാധാരണക്കാരെയാവും കൂടുതലായും ബാധിക്കുകയെന്നും പ്രിയങ്ക ആരോപിച്ചു. നോട്ട് നിരോധനത്തിന് ശേഷം ജനത്തെ വരിയില്‍ നിര്‍ത്താനുള്ള ശ്രമമാണ് നിയമമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമത്തിനെതിരെ കഴിഞ്ഞ തിങ്കളാഴ്ചയും പ്രിയങ്ക ഇന്ത്യ ഗേറ്റില്‍ ധര്‍ണ നടത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News