പ്രിയങ്ക ഗാന്ധിയുടെ നേമത്തെ പര്യടനം റദ്ദാക്കി
ന്യൂഡൽഹി:കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നാളെ നടത്താനിരുന്ന നേമത്തെ പ്രചരണ പരിപാടി റദ്ദാക്കി.പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തിൽ ആയതിനാൽ പ്രചരണ പരിപാടികൾ റദ്ദാക്കിയെന്ന് പ്രിയങ്കയുടെ ട്വീറ്റ്.പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് സ്വയം നിരീക്ഷണത്തിലാണെന്ന് പ്രിയങ്ക.തമിഴ്നാട്ടിലെ പ്രചരണ പരിപാടികളും റദ്ദാക്കി.
हाल में कोरोना संक्रमण के संपर्क में आने के चलते मुझे अपना असम दौरा रद्द करना पड़ रहा है। मेरी कल की रिपोर्ट नेगेटिव आई है मगर डॉक्टरों की सलाह पर मैं अगले कुछ दिनों तक आइसोलेशन में रहूँगी। इस असुविधा के लिए मैं आप सभी से क्षमाप्रार्थी हूँ। मैं कांग्रेस विजय की प्रार्थना करती हूँ pic.twitter.com/B1PlDyR8rc
— Priyanka Gandhi Vadra (@priyankagandhi) April 2, 2021
ചൊവ്വാഴ്ച തിരുവനന്തപുരത്ത് വിവിധ മണ്ഡലങ്ങളിൽ പ്രിയങ്ക പ്രചാരണത്തിനുവന്നെങ്കിലും നേമത്ത് എത്തിയിരുന്നില്ല. ഇതിൽ കെ. മുരളീധരൻ അതൃപ്തി അറിയിച്ചതിനെത്തുടർന്നാണ് വീണ്ടും തലസ്ഥാനത്തെത്താൻ അവർ സമ്മതമറിയിച്ചത്. നേമത്ത് പ്രചാരണം നടത്തിയില്ലെങ്കിൽ അത് മറ്റുവ്യാഖ്യാനങ്ങൾക്ക് ഇടവരുത്തുമെന്ന് മുരളീധരൻ ബോധ്യപ്പെടുത്തി. നെഹ്രു കുടുംബത്തിൽനിന്ന് ഒരാൾ നേമത്ത് പ്രചാരണത്തിനെത്തുന്നത് വലിയ സന്തോഷമുള്ള കാര്യമാണെന്ന് മുരളീധരൻ പ്രതികരിച്ചിരുന്നു.