‘ആര്‍.എസ്.എസില്‍ ചേര്‍ന്നോ’; പ്രിയങ്ക ചോപ്രയുടെ കാക്കി ട്രൗസറിനെ ട്രോളി ട്രോളന്മാര്‍
വസ്ത്രത്തിന്റെ പേരില്‍ നിരവധി തവണ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ളയാളാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ വ്യത്യസ്ത ലുക്കുകള്‍ എപ്പോഴും ചര്‍ച്ചയാകാറുമുണ്ട്. ലോകത്തെ ഏറ്റവും വലിയ ഫാഷന്‍ മേളയായ മെറ്റ് ഗാലയില്‍ വ്യത്യസ്ത ഗെറ്റപ്പില്‍ എത്തി പ്രിയങ്ക ഏവരെയും ഞെട്ടിച്ചിരുന്നു. ഈ ലുക്ക് പിന്നീട് ട്രോളന്മാര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ വസ്ത്രത്തിന്റെ പേരില്‍ വീണ്ടും ട്രോളാക്രമണം നേരിടുകയാണ് പ്രിയങ്ക. ന്യൂയോര്‍ക്കിലെ പ്രിയങ്കയുടെ ലുക്കാണ് വൈറലാകുന്നത്. സ്റ്റൈലില്‍ അതീവ സുന്ദരിയായാണ് പ്രിയങ്ക എത്തിയത്. ഭര്‍ത്താവ് നിക് ജൊനാസിനൊപ്പം എത്തിയ പ്രിയങ്ക കാക്കി നിറത്തിലുള്ള ഷോര്‍ട്‌സും കറുത്ത ഡീപ് നെക് ടോപ്പം നീല കോട്ടുമാണ് ധരിച്ചിരിക്കുന്നത്.
എന്നാല്‍ പ്രിയങ്ക ധരിച്ച കാക്കി ഷോര്‍ട്ട്‌സാണ് ട്രോളന്മാരുടെ കണ്ണില്‍ പെട്ടത്. ആര്‍എസ്എസിന്റെ ആദ്യത്തെ യൂണിഫോമായ കാക്കി ട്രൗസറുമായാണ് പ്രിയങ്കയുടെ വേഷത്തെ താരതമ്യം ചെയ്തിരിക്കുന്നത്. ആര്‍എസ്എസ് മീറ്റിംഗ് കഴിഞ്ഞ വരുന്ന പ്രിയങ്ക എന്നിങ്ങനെയുള്ള കമന്റുകളാണ് വ്യാപകമാകുന്നത്.