‘ഉഴപ്പന്മാരെ കണ്ടെത്തും’ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രവര്‍ത്തകരെ കുറ്റപ്പെടുത്തി പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ പ്രവര്‍ത്തകരെ കുറ്റപ്പെടുത്തി എ.ഐ.സി.സി ജനറല്‍ ക്രെട്ടറി പ്രിയങ്ക ഗാന്ധി. റായ്ബറേലിയിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ സോണിയക്കൊപ്പം മണ്ഡലത്തില്‍ എത്തിയപ്പോഴാണ് പ്രിയങ്ക കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കുറ്റപ്പെടുത്തിയത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കാതിരുന്നവരെ കണ്ടെത്തുമെന്ന മുന്നറിയിപ്പും പ്രിയങ്ക നല്‍കി.
വോട്ടര്‍മാരുടെ ആത്മാര്‍ഥത കൊണ്ടു മാത്രമാണ് സോണിയ ഗാന്ധി രക്ഷപ്പെട്ടതെന്നും പ്രിയങ്ക പറഞ്ഞു. എനിക്കിവിടെ പ്രസംഗിക്കണമെന്നില്ലായിരുന്നു. പക്ഷേ, സംസാരിക്കാന്‍ ആവശ്യപ്പെട്ടതുകൊണ്ട് എനിക്ക് ചില സത്യങ്ങള്‍ പറയണം. സത്യമെന്തെന്നുവച്ചാല്‍ തെരഞ്ഞെടുപ്പില്‍ നമ്മള്‍ വിജയിച്ചത് സോണിയ ഗാന്ധിയുടെ പ്രവര്‍ത്തനവും റായ്ബറേലിയിലെ വോട്ടര്‍മാരുടെ പങ്കാളിത്തവും കൊണ്ടുമാത്രമാണ് എന്നതാണ്- പ്രിയങ്ക പറഞ്ഞു.