തിരുവനന്തപുരം: സംസ്ഥാനത്ത് ആര്.ടി.പി.സി.ആര് പരിശോധനാ നിരക്ക് കുറച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സ്വകാര്യ ലാബ് ഉടമകള്‍ ഹൈക്കോടതിയില്‍. നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ഉത്തരവ് റദ്ദാക്കണമെന്നുമാണ് ലാബ് ഉടമകളുടെ ആവശ്യം.
1700 രൂപയായിരുന്ന സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 ആക്കി കുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നത് കഴിഞ്ഞയാഴ്ചയാണ്. ഇതിന് പിന്നാലെ പ്രതിഷേധവുമായി ലാബുടമകള്‍ രംഗത്തെത്തിയിരുന്നു.
നിരക്ക് കുറയ്ക്കുന്നത് പരിശോധനയുടെ ഗുണനിലവാരം കുറയ്ക്കാന്‍ ഇടയാക്കുമെന്നും ലാബ് ഉടമകള്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News