KeralaNewsRECENT POSTS
മലപ്പുറത്ത് കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കാരനെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചു
മലപ്പുറം: മലപ്പുറത്ത് കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കാരനെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചു. മലപ്പുറം വള്ളുവമ്പ്രം സ്വദേശി ഷബീര്‍ മനാഫിനാണ് ക്രൂരമര്‍ദ്ദനമേറ്റത്. ഫേവറിറ്റ് എന്ന സ്വകാര്യ ബസ് കെഎസ്ആര്‍ടിസി ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കെഎസ്ആര്‍ടിസിയുടെ പുറകില്‍ ഇടിച്ചു. ഇതേ തുടര്‍ന്ന് ഇരു ബസുകളിലെയും ജീവനക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി.
ഇതിനിടെ സ്വകാര്യ ബസ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ഫോട്ടോ എടുത്തു. ഇത് ചോദ്യം ചെയ്ത ഷബീറിനെ സ്വകാര്യബസ് ജീവനക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇയാളുടെ മുഖത്തെ എല്ലിന് പരിക്കേറ്റു. സംഭവത്തില്‍ കൊണ്ടോട്ടി പോലീസ് കേസെടുത്തു. മലപ്പുറത്ത് നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു ഷബീര്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News