Home-bannerKeralaNewsRECENT POSTS
കോഴിക്കോട് സ്വകാര്യ ബസിന്റെ ടയറിനിടയില്‍പ്പെട്ടയാള്‍ അത്ഭുതകരമായി രക്ഷപെട്ടു!
കോഴിക്കോട്: നിര്‍ത്തി വെച്ചിരുന്ന ബൈക്കുകള്‍ക്കിടയിലേക്ക് സ്വകാര്യ ബസ് ഓടിക്കയറി. ബസിന്റെ ടയറിനുള്ളില്‍ അകപ്പെട്ട ഒരാള്‍ അത്ഭുതകരമായി രക്ഷപെട്ടു. പുതുപ്പാടി ഈങ്ങാപ്പുഴ ബസ് സ്റ്റാന്റിലാണ് സംഭവം. കോടഞ്ചേരി റൂട്ടില്‍ ഓടുന്ന ഹാപ്പി ടോപ്പ് ബസാണ് അപകടത്തിനിടയാക്കിയത്.
ദേശീയ പാതയില്‍ നിന്നും ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായിരുന്നു അപകടം. ബൈക്കും അതിലിരുന്ന ആളും ചക്രത്തിനുള്ളില്‍ കുടുങ്ങി. ഏതാനും മീറ്റര്‍ നീങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. വഴിയാത്രക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്നാണ് ബസ് നിര്‍ത്തിയത്. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഏതാനും ബൈക്കുകള്‍ തകര്‍ന്നു. ബസ് താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News