25.7 C
Kottayam
Sunday, September 29, 2024

‘രാജമൗലി തെലുങ്ക് സിനിമക്ക് എന്താണോ നല്‍കിയത് അതെനിക്ക് മലയാളത്തിന് വേണ്ടി ചെയ്യണം’; പൃഥ്വിരാജിന്റെ വാക്കുകള്‍

Must read

കൊച്ചി:പത്ത് വർഷം മുമ്പ് കൊടുത്ത ഒരു ഇന്റർവ്യൂവിൽ തന്നെ തന്റെ കാഴ്ചപ്പാടുകൾ വ്യക്തമായി പറയുകയും പിന്നീട് അതെല്ലാം സാധിച്ചെടുത്ത് ഒരു ബ്രാൻഡായി മാറുകയും ചെയ്ത താരമാണ് പൃഥ്വിരാജ് സുകുമാരൻ. മറ്റുള്ളവരെ പുകഴ്ത്തിയും അവർക്കുവേണ്ട രീതിയിലുള്ള അഭിപ്രായം പറഞ്ഞും ഇൻഡസ്ട്രയിൽ നിൽക്കാൻ താൽപര്യമില്ലാത്ത നടൻ കൂടിയാണ് പൃഥ്വിരാജ്.

എന്ത് കാര്യം വന്നാലും മറ്റുള്ളവരാൽ സ്വാധീനിക്കപ്പെടാതെ പ്രതികരിക്കാറുണ്ട് പൃഥ്വിരാജ്. ആ ഒരു ആറ്റിട്യൂട് ഉള്ളത് കൊണ്ട് തന്നെ പാതി മുക്കാൽ പേർക്കും ഇദ്ദേഹം ഒരു അഹങ്കാരിയും താന്തോന്നിയുമായി.

പക്ഷെ അത് ഒന്നും പൃഥ്വിരാജ് എന്ന നടനയോ വ്യക്തിയെയോ ഒരു ലവലേശം പോലും കുലുക്കിയില്ല. മാത്രമല്ല പൂർവാധികം ശക്തിയോടെ അതെ നിലപാടിൽ തന്നെ ഇപ്പോഴും തുടരുകയും ചെയ്യുന്നു.

വ്യക്തിത്വം കൊണ്ടും അഭിനയമികവ് കൊണ്ടും വാക്ചാതുര്യം കൊണ്ടും നിലപാടുകൾ കൊണ്ടും പൃഥ്വിരാജ് എന്ന വ്യക്തി ഇന്ന് വളരെ ഉയരങ്ങളിലാണ്. നടനായി കരിയർ ആരംഭിച്ച താരം ഇന്ന് സംവിധായകനും നിർമാതവും വിതരണക്കാരനുമെല്ലാമാണ്.

പല യുവതാരങ്ങളും ഇന്ന് മാതൃകയാക്കുന്നതും പൃഥ്വിരാജിന്റെ രീതികളും പ്രവൃത്തികളുമാണ്. മലയാളമെന്ന് കേൾക്കുമ്പോൾ തന്നെ അന്യഭാഷക്കാരും സിനിമാ പ്രവർത്തകരുമെല്ലാം പൃഥ്വിരാജിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. താൻ എന്താണോ സ്വപ്നം കാണുന്നത് അത് നേടിയെടുക്കാനുള്ള യാത്രയിലാണ് പൃഥ്വിരാജ്. ഇപ്പോഴിത സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

പൃഥ്വിരാജ് ഫിലിം കമ്പാനിയന്‍ നടത്തുന്ന ഇന്ത്യന്‍ ഫിലിം മേക്കേഴ്‌സ് ആഡയില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. രാജമൗലി തെലുങ്ക് സിനിമക്ക് എന്താണോ നല്‍കിയത് അത് തനിക്ക് മലയാളത്തിന് വേണ്ടി ചെയ്യണമെന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

‘രാജമൗലി തെലുങ്ക് സിനിമക്ക് എന്താണോ നല്‍കിയത് അതെനിക്ക് മലയാളത്തിന് വേണ്ടി ചെയ്യണം. വലിയ സ്വപ്നങ്ങള്‍ കാണാനും ചിന്തിക്കുന്നതിനുമപ്പുറമുള്ളത് കൊണ്ടുവരാനാകുമെന്നുമുള്ള ധൈര്യവും വിശ്വാസവും നല്‍കുന്ന എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

ഫിലിം കമ്പാനിയന്‍ പോസ്റ്റര്‍ രൂപത്തിലാണ് പൃഥ്വിരാജിന്റെ വാക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ വൈറലായതോടെ ഭാര്യ സുപ്രിയയും പൃഥ്വിരാജിന് ആശംസകളുമായി എത്തി. എപ്പോഴും വലിയ സ്വപ്നങ്ങൾ കാണൂവെന്നാണ് സുപ്രിയ കുറിച്ചത്.

Actor Prithviraj Sukumaran, Actor Prithviraj Sukumaran photos, Actor Prithviraj Sukumaran news, Actor Prithviraj Sukumaran films, നടൻ പൃഥ്വിരാജ് സുകുമാരൻ, നടൻ പൃഥ്വിരാജ് സുകുമാരൻ ചിത്രങ്ങൾ, നടൻ പൃഥ്വിരാജ് സുകുമാരൻ വാർത്തകൾ, നടൻ പൃഥ്വിരാജ് സുകുമാരൻ ചിത്രങ്ങൾ

പൃഥ്വിരാജിന്റെ നിർമാണ കമ്പനി നോക്കി നടത്തുന്നത് സുപ്രിയ മേനോനാണ്. അന്യ ഭാഷ ചിത്രങ്ങൾ മലയാളത്തിലേക്ക് മൊഴി മാറ്റി കൊണ്ടുവന്ന് റിലീസ് ചെയ്യുന്നതും പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. കാന്താര അടക്കമുള്ള കന്നട ചിത്രങ്ങൾ ശരിയായ രീതിയിൽ ആസ്വദിക്കാൻ മലയാളിക്ക് സാധിച്ചതിന് പിന്നിലും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ കഷ്ടപ്പാടുകളുണ്ട്.

മലയാള നടൻ എന്നതിൽ നിന്നും മാറി പാൻ ഇന്ത്യൻ താരമായി വളരെ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ പൃഥ്വിരാജ് മാറി കഴിഞ്ഞു. ഏറ്റവും പുതിയതായി തിയേറ്ററുകളിലെത്തിയ പൃഥ്വിരാജിന്റെ മലയാള ചിത്രം ​ഗോൾഡാണ്.

കൂടാതെ അക്ഷയ് കുമാറിനും ടൈഗർ ഷ്‌റോഫിനുമൊപ്പം ബോളിവുഡ് ചിത്രത്തിൽ പൃഥ്വിരാജ് വില്ലനായി അഭിനയിക്കാൻ ഒരുങ്ങുകയാണ്. പുതിയ ചിത്രമായ ബഡേ മിയാൻ ചോട്ടെ മിയാനിലാണ് പൃഥ്വിരാജ് അഭിനയിക്കുക. കബീർ എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പൃഥ്വിരാജ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.

1998ൽ പുറത്തിറങ്ങിയ അമിതാഭ് ബച്ചൻ, ഗോവിന്ദ ടീമിന്റെ ഹിറ്റ് ചിത്രം ബഡേ മിയാൻ ചോട്ടെ മിയാന്റെ തുടർച്ചയായി ആക്ഷൻ ഗണത്തിലാണ് പുതിയ ചിത്രം വരുന്നത്. അന്ന് ഡേവിഡ് ധവാനാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. ഇപ്പോൾ പുറത്തിറങ്ങുന്ന ഫീച്ചർ ചിത്രം അലി അബ്ബാസ് സഫറാണ് സംവിധാനം ചെയ്യുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

സി.പി.എമ്മിനെ ഞെട്ടിച്ച് അൻവർ, നിലമ്പൂരിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി  

മലപ്പുറം : പി.വി.അൻവർ എം.എൽ.എയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി. 50 പേർ പോലുമെത്തില്ലെന്ന് സിപിഎം പരിഹസിച്ചിടത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി വൻ ജനാവലിയാണ് നിലമ്പൂരിലെ ചന്തക്കുന്നിലെത്തിയത്. സിപിഎം...

Popular this week