KeralaNews

ഹൃദ്രോഗം അടക്കം 20 രോഗങ്ങളുള്ളവര്‍ക്ക് മുന്‍ഗണന; വാക്‌സിനായി 18 വയസിനു മുകളിലുള്ളവര്‍ക്ക് ഇന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: 18 നും 45 നും ഇടയില്‍ പ്രായമായവര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ വിതരണം സംസ്ഥാനത്ത് തിങ്കളാഴ്ച ആരംഭിക്കാനിരിക്കുകയാണ്. വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന് ഇന്നു മുതല്‍ തുടക്കമാകും. തുടക്കത്തില്‍ മറ്റു രോഗങ്ങളുള്ളവര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കുക. ഹൃദ്രോഗികളും പത്തുവര്‍ഷത്തിലേറെയായി പ്രമേഹത്തിനോ രക്താതിസമ്മര്‍ദത്തിനോ ചികിത്സ തേടുന്നവരുമടക്കം 20 രോഗങ്ങളുള്ളവര്‍ക്കാണ് മുന്‍ഗണന.

പക്ഷാഘാതം, വൃക്ക, കരള്‍ സ്റ്റെംസെല്‍ എന്നിവ മാറ്റിവെച്ചവര്‍, അതിനായി കാത്തിരിക്കുന്നവര്‍, വൃക്കരോഗികള്‍, കരള്‍രോഗം, രണ്ടുവര്‍ഷമായി ഗുരുതര ശ്വാസകോശരോഗത്തിന് ചികിത്സ തേടുന്നവര്‍, ലുക്കീമിയ, ലിംഫോമ, മൈലോമ രോഗികള്‍, കാന്‍സര്‍ ചികിത്സ തേടുന്നവര്‍, സിക്കിള്‍ സെല്‍ രോഗം, തലാസീമിയ രോഗികള്‍, എച്ച്.ഐ.വി. ബാധിതര്‍, മറ്റു പ്രതിരോധശേഷി കുറയുന്ന അസുഖങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്കും മുന്‍ഗണനയുണ്ടാകും.

18 വയസിനു മുകളിലുള്ളവര്‍ക്കുള്ള വാക്‌സിന്‍ തിങ്കളാഴ്ച തുടങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയനാണ് വ്യക്തമാക്കിയത്. സംസ്ഥാനത്ത് കോവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂര്‍ത്തിയായവര്‍ക്ക് മാത്രമേ നാളെ മുതല്‍ രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നല്‍കിയിട്ടുള്ള പുതുക്കിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് ഈ മാറ്റം. ഇതനുസരിച്ച് 12 മുതല്‍ 16 ആഴ്ചകള്‍ക്കുള്ളില്‍ കോവിഷീല്‍ഡ് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുത്താല്‍ മതിയാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button