ന്യൂഡൽഹി : കാര്‍ഷിക നിയമങ്ങളുടെ എല്ലാവശങ്ങളും സംബന്ധിച്ചുള്ള വിവരങ്ങൾ കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ പങ്കുവച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒപ്പം നരേന്ദ്രസിംഗ് തോമര്‍ വെള്ളിയാഴ്ച രാജ്യസഭയില്‍ നടത്തിയ പ്രസ്താവന മോദി ട്വീറ്റ് ചെയ്തു.
‘ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങളെ കുറിച്ചുള്ള എല്ലാ വശങ്ങളുമായും ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ കൃഷിമന്ത്രി @nstomar നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗം എല്ലാവരും കേള്‍ക്കണമെന്നാണ് എന്റെ വിനീതമായ അഭ്യര്‍ഥന’.- മോദി ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്തെ കര്‍ഷകരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 12 വട്ടം കര്‍ഷകരുമായി ചര്‍ച്ച നടത്തി. സൂക്ഷ്മതയോടെയാണ് വിഷയം കൈകാര്യം ചെയ്യുന്നത്. നിയമത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും നരേന്ദ്രസിംഗ് തോമര്‍ പറഞ്ഞു.
ഒരു സംസ്ഥാനത്തെ ജനങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ്. നിയമങ്ങള്‍ ഭൂമി കവര്‍ന്നെടുക്കുമെന്നാണ് അവരോട് പറഞ്ഞിരിക്കുന്നത്. ജലമുപയോഗിച്ചാണ് കൃഷിയെന്നും രക്തച്ചൊരിച്ചില്‍കൊണ്ട് കോണ്‍ഗ്രസ് മാത്രമാണ് കൃഷി നടത്തിയതെന്നും നരേന്ദ്രസിംഗ് തോമര്‍ പറഞ്ഞു.