FeaturedHealthNationalNews

രാജ്യത്ത് പത്ത് സംസ്ഥാനങ്ങളില്‍ അതിതീവ്ര കൊവിഡ് വ്യാപനമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് പത്ത് സംസ്ഥാനങ്ങളില്‍ അതിതീവ്ര കൊവിഡ് വ്യാപനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെയാക്കുകയാണ് ലക്ഷ്യം. കൊവിഡ് പരിശോധന ഇനിയും ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് രോഗമുക്തി നിരക്ക് വീണ്ടും ഉയരുന്നത് ആശ്വാസകരമാണ്. പ്രധാനമന്ത്രിയുടെ മുഖ്യമന്ത്രിമാരുമായുള്ള കോണ്‍ഫറന്‍സ് സ്ഥിതിഗതികള്‍ വിലയിരുത്തി.

ആന്ധ്രാ പ്രദേശ്, കര്‍ണാടക, തമിഴ്നാട്, വെസ്റ്റ് ബംഗാള്‍, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാര്‍, ഗുജറാത്ത്, തെലങ്കാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. കര്‍ണാടക ചീഫ് സെക്രട്ടറിയാണ് മുഖ്യമന്ത്രിക്ക് പകരം യോഗത്തില്‍ ഉണ്ടായിരുന്നത്. യോഗത്തില്‍ കേരളത്തെ ഉള്‍പ്പെടുത്തിയിട്ടില്ല.

കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിന്റെ ഭാഗമായി ഏഴാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ തമിഴ്നാടും ആന്ധ്രപ്രദേശുമാണ് കൊവിഡ് രൂക്ഷമായി ബാധിച്ചിരിക്കുന്ന മറ്റ് രണ്ട് സംസ്ഥാനങ്ങള്‍. തമിഴ്നാട്ടില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button