NationalNews

ഞായറാഴ്ച രാത്രി ഒന്‍പതിന് ഒമ്പത് മിനിറ്റ് ദീപം തെളിയിച്ച് കൊറോണയുടെ ഇരുട്ട് മാറ്റണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഞായറാഴ്ച രാത്രി ഒമ്പതിന് ഒമ്പത് മിനിറ്റ് എല്ലാവരും ദീപം തെളിയിച്ച് കൊറോണയുടെ ഇരുട്ട് മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ സമയം വീടുകളിലെ ലൈറ്റുകള്‍ അണച്ചശേഷം വീടിന്റെ ബാല്‍ക്കണിയിലോ വാതില്‍ക്കലോ വന്ന് വിളക്കുകളോ മെഴുകുതിരിയോ മൊബൈല്‍ ഫ്‌ളാഷ് ലൈറ്റോ ടോര്‍ച്ചോ തെളിക്കണമെന്ന് മോദി അഭ്യര്‍ഥിച്ചു.

<P>അതേസമയം ആരും വീടിന് പുറത്ത് ഇറങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കാനായി ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയിരുന്നു. ഇതേതുടര്‍ന്നാണ് വിളക്കുകള്‍ തെളിച്ച് ആരും വീടിന് പുറത്തിറങ്ങരുതെന്ന് മോദി നിര്‍ദേശിച്ചത്.</p>

<p>ലോക്ക്ഡൗണില്‍ ആരും ഒറ്റയ്ക്കല്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒന്‍പത് ദിവസമായി. ലോക്ക്ഡൗണിനോട് ജനം സഹകരിച്ചുവെന്നും മോദി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.</p>

<p>രാജ്യത്തിന്റെ ഐക്യം ലോക്ക്ഡൗണിലൂടെ പ്രകടമായി. ഭരണസംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. ജനതാ കര്‍ഫ്യൂ ലോകത്തിന് തന്നെ മാതൃകയാണ്. ഇന്ത്യയുടെ ഈ നടപടി പല രാജ്യങ്ങളും മാതൃകയാക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker