ന്യൂഡല്‍ഹി: രാജ്യത്തിന്റെ 2021-22 വര്‍ഷത്തെ പൊതുബജറ്റ് ധനമന്ത്രി നിര്‍മല സീതാരമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളത്തിനും ബംഗാളിനും ബജറ്റില്‍ പ്രാധാന്യം നല്‍കുന്നതാണ് ധനമന്ത്രി നിര്‍മല സീതാരാമന്റെ. കേരളത്തിന് 1100 കിലോമീറ്റര്‍ ദേശീയ പാത നിര്‍മാണത്തിനായി 65,000 കോടി അനുവദിച്ചു. കൂടാതെ 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴിയുടെ നിര്‍മാണവും അനുവദിച്ചിട്ടുണ്ട്.
പശ്ചിമ ബംഗാളില്‍ 675 കി.മി ദേശീയപാതയുടെ നിര്‍മാണത്തിനായി 25,000 കോടി രൂപ അനുവദിച്ചു. കൊല്‍ക്കത്ത-സിലിഗുഡി പാതയുടെ നവീകരണവും ഇതില്‍ ഉള്‍പ്പെടുന്നു. ബജറ്റില്‍ 1.18 ലക്ഷം കോടി രൂപയാണ് റോഡ് ഗതാഗത മന്ത്രാലയത്തിന് നീക്കി വച്ചിരിക്കുന്നത് തമിഴ്നാടിന് 3500 കിലോമീറ്റര്‍ ദേശീയ പാത നിര്‍മാണത്തിനായി അനുവദിച്ചത് 1.03 ലക്ഷം കോടി രൂപയാണ്. മധുര-കൊല്ലം ഇടനാഴി ഉള്‍പ്പെടുന്ന പദധതിയുടെ നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കും.
വില കുറയുന്നവ
സ്വര്‍ണം, വെള്ളി
ചെരുപ്പ്
അസംസ്‌കൃത ചെമ്പ്
വസ്ത്രങ്ങള്‍
സോളാര്‍ പാനലുകള്‍
ഇരുമ്പ്, ഉരുക്ക് ഉല്‍പന്നങ്ങള്‍
മൊബൈല്‍ ഫോണ്‍ പാര്‍ട്‌സുകള്‍
വില കൂടുന്നവ
മൊബൈല്‍ ഫോണുകളും ചാര്‍ജറുകളും
അമൂല്യ രത്‌നങ്ങള്‍
അമൂല്യ കല്ലുകള്‍
ലെതര്‍ ഉല്‍പന്നങ്ങള്‍
ഓട്ടോ മൊബൈല്‍ ഭാഗങ്ങള്‍ (ഇറക്കുമതി ചെയ്യുന്നവ)
മദ്യം