‘ഞാന്‍ വീട്ടില്‍ സേഫ് ആയി ഇരിക്കുന്നു’ കൊവിഡ് സ്ഥിരീകരിച്ചെന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി പ്രേമി വിശ്വനാഥ്
‘കറുത്തമുത്ത്’ എന്ന പരമ്പരയിലൂടെ കാര്‍ത്തുവിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് പ്രേമി വിശ്വനാഥ്. ഇപ്പോള്‍ തെലുങ്ക് സീരിയല്‍ രംഗത്ത് സജീവമാണ് താരം. കാര്‍ത്തിക ദീപം എന്ന പരമ്പരയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രേമിയാണ്.
രണ്ടുദിവസമായി താരത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പ്രേമിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായിട്ടാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് താരം.
തെലുഗു സീരിയല്‍ താരങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിക്കുന്നതുമായി ബന്ധപെട്ട് വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് പ്രേമിയെ ചുറ്റിപ്പറ്റിയും പ്രചാരണം ശക്തമായത്. എന്നാല്‍ താന്‍ വീട്ടില്‍ സേഫ് ആയിരിക്കുന്നുവെന്നാണ് ഇപ്പോള്‍ ഇന്‍സ്റ്റയിലൂടെ ഒരു വീഡിയോ സഹിതം താരം വ്യക്തത വരുത്തിയിരിക്കുന്നത്. വ്യാജ വാര്‍ത്തകള്‍ സൂക്ഷിക്കുക എന്നും താരം പറയുണ്ട്.