EntertainmentNationalNews

കല്യാണം കഴിക്കാതെ ഗര്‍ഭിണി, 72 മണിക്കൂര്‍ തന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടത്; വെളിപ്പെടുത്തി നേഹ ഥൂപിയ

മുന്‍ മിസ് ഇന്ത്യയും ബോളിവുഡിലെ മുന്‍നിര നടിയുമാണ് നേഹ ഥൂപിയ. അവതാരക എന്ന നിലയിലും റിയാലിറ്റി ഷോ വിധി കര്‍ത്താവ് എന്ന നിലയിലുമൊക്കെ നിറ സാന്നിധ്യമാണ് നേഹ. 2018 മെയ് 10 നായിരുന്നു നേഹയും കാമുകന്‍ നടന്‍ അങ്കത് ബേദിയും വിവാഹം കഴിക്കുന്നത്. വിവാഹ സമയത്ത് നേഹ ഗര്‍ഭിണിയായിരുന്നു. ആ വര്‍ഷം നവംബറിലാണ് നേഹ മകള്‍ മെഹറിന് ജന്മം നല്‍കുന്നത്.

2021 ലാണ് നേഹയ്ക്കും അങ്കതിനും രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നത്. മകന്റെ വരവോടെ നേഹയുടെ കുടുംബത്തിലെ അംഗ സംഖ്യ നാലായി മാറി. ഇപ്പോഴിതാ വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായതിനെക്കുറിച്ചും തന്റെ മാതാപിതാക്കളുടെ പ്രതികരണത്തെക്കുറിച്ചുമൊക്കെ നേഹ മനസ് തുറക്കുകയാണ്. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് നേഹ മനസ് തുറന്നത്.

Neha Dhupia

താന്‍ ഗര്‍ഭിണിയാണെന്ന കാര്യം അറിയിച്ചപ്പോള്‍ അച്ഛനും അമ്മയും തനിക്ക് തന്നത് രണ്ട് ദിവസമാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ അങ്കതിനെ വിവാഹം കഴിക്കണമെന്നായിരുന്നു നിബന്ധനയെന്നുമാണ് നേഹ പറയുന്നത്. ”ഞങ്ങളുടേതൊരു നോണ്‍ ലീനിയര്‍ വിവാഹമായിരുന്നു. വിവാഹത്തിന് മുമ്പ് തന്നെ ഗര്‍ഭിണിയായി. മാതാപിതാക്കളോട് കാര്യം പറഞ്ഞപ്പോള്‍ അവര്‍ സന്തോഷിച്ചു. നല്ല കാര്യമെന്ന് പറഞ്ഞു. പക്ഷെ നിങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ 72 മണിക്കൂര്‍ താരമെന്ന് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ മുംബൈയിലെത്താനും വിവാഹം കഴിക്കാനും പറഞ്ഞു” നേഹ പറയുന്നു.

എന്നാല്‍ തങ്ങളുടെ വിവാഹം സോഷ്യല്‍ മീഡിയിയല്‍ നേരിട്ട ആക്രമണം വളരെ മോശമായിരുന്നുവെന്ന് നേഹ ഓര്‍ക്കുന്നുണ്ട്. യാതൊരു ദയയുമില്ലാതെയായിരുന്നു നേഹയേയും അങ്കതിനേയും സോഷ്യല്‍ മീഡിയ ട്രോളിയത്. എന്നാല്‍ അതൊന്നും ഗൗനിക്കാന്‍ നേഹ തയ്യാറല്ല. ” എന്റെ തീരുമാനം ആരേയും വേദനിപ്പിക്കുന്നതല്ല. നമുക്ക് വേണ്ടത് ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല. അത് ഇന്ന് ഞങ്ങളെ എവിടെ എത്തിച്ചുവെന്ന് നോക്കൂ” എന്നാണ് വിമര്‍ശനങ്ങളോട് നേഹ പറയുന്നത്.

തന്റെ അമ്മയ്ക്ക് തന്റെ ഭര്‍ത്താവ് മകന്‍ തന്നെയാണെന്നാണ് നേഹ പറയുന്നത്. അങ്കതിനെ വിവാഹം കഴിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ അമ്മ ഒരുപാട് സന്തോഷിച്ചു. താന്‍ മറ്റ് പ്രണയങ്ങളിലായിരുന്നപ്പോഴും അമ്മ തന്നേയും അങ്കതിനേയും ഒരുമിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് നേഹ പറയുന്നത്.

”എന്റെ അമ്മയ്ക്ക് അങ്കതിനെ ഒരുപാടിഷ്ടമാണ്. അവന്‍ നല്ല പയ്യനാണ് നീ എന്തിനാണ് വേറെയാളുകളെ ഡേറ്റ് ചെയ്യുന്നതെന്ന് ചോദിക്കുമായിരുന്നു. എപ്പോഴും അങ്കതിനെക്കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്. വീട്ടിലിരിക്കുമ്പോള്‍ അവനെക്കുറിച്ചായിരുന്നു എല്ലാവരും സംസാരിച്ചിരുന്നത്. എന്റെ കൂട്ടുകാരും പറഞ്ഞു ദിസ് ഈസ് ഇറ്റ് എന്ന്” നേഹ പറയുന്നു.

Neha Dhupia

”ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. നേരത്തെ മറ്റൊരു പ്രണയത്തിലായിരുന്നു. ഞങ്ങള്‍ പിരിയാന്‍ നേരം അവന്‍ തമാശയായി പറഞ്ഞു നീ അങ്കതിനെ വിവാഹം കഴിക്കുമെന്ന്. അന്നത് തമാശ മാത്രമായിരുന്നു. പക്ഷെ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ നടക്കേണ്ടത് തന്നെയായിരുന്നുവെന്ന് തോന്നും” എന്നും നേഹ പറയുന്നുണ്ട്.

2002 ലാണ് നേഹ മിസ് ഇന്ത്യയാകുന്നത്. പിന്നാലെയാണ് ബോളിവുഡില്‍ അരങ്ങേറുന്നത്. അഭിനയത്തിന്റെ തുടക്കം പക്ഷെ അതിനും മുമ്പ് നടന്നിരുന്നു. ആദ്യം അഭിനയിച്ചത് ജപ്പാനീസ് ചിത്രത്തിലായിരുന്നു. പിന്നാലെ തെലുങ്കിലും അഭിനയിച്ചു. മൂന്നാമത്തെ ചിത്രമാണ് ബോളിവുഡിലേത്. തുടര്‍ന്ന് നിരവധി ഹിറ്റുകളില്‍ അഭിനയിച്ചു നേഹ. എ തേഴ്‌സ് ഡെയാണ് ഒടുവില്‍ അഭിനയിച്ച സിനിമ. ഒടിടി ലോകത്തും സാന്നിധ്യം അറിയിച്ചിട്ടുള്ള നേഹ അവതാരകയെന്ന നിലയിലും ശ്രദ്ധ നേടിയ താരമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button