കൊച്ചി : പാമ്പുകളെ കരുതിയിരിയ്ക്കണമെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്. മലയോര പടിഞ്ഞാറന്‍ മേഖലകളിലെ വീടുകളില്‍ നിന്ന് ഇതിനോടകം നിരവധി പാമ്പുകളെ പിടിച്ച സാഹചര്യത്തിലാണ് വനം വകുപ്പിന്റെ മുന്നറിയിപ്പ്. മഞ്ഞും ചൂടും നിറഞ്ഞ കാലാവസ്ഥയില്‍ മാളങ്ങള്‍ വിട്ട് പാമ്പുകള്‍ പുറത്തേക്കിറങ്ങും. അതിനാല്‍ ഇവയെ കരുതിയിരിയ്ക്കണമെന്നാണ് വനംവകുപ്പ് പറയുന്നത്.
വന മേഖലകളില്‍ മാത്രം കാണുന്ന ഒട്ടേറെ പാമ്പുകള്‍ പ്രളയത്തിന് ശേഷം നാട്ടിന്‍പുറങ്ങളിലേക്ക് എത്തിയിട്ടുണ്ട്. പാടശേഖരങ്ങളിലും റബര്‍ക്കാടുകളിലും പാമ്പുകളെ കൂടുതലായി ഇപ്പോള്‍ കണ്ടെത്തുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. സര്‍പ്പ എന്ന ആപ്ലിക്കേഷനിലൂടെ പാമ്പുകളെ പിടിക്കാന്‍ വാളണ്ടിയര്‍മാരെ ലഭിയ്ക്കും. ഈ സേവനം പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.