കൊച്ചി:പ്രണവ് മോഹന്‍ലാലിനെ (Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം'(Hridayam). നീണ്ട ഒരിടവേളയ്ക്ക് ശേഷമുള്ള പ്രണവിന്റെ സിനിമയിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കുകയാണ് ആരാധകരും. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചത്. പിന്നാലെ യൂട്യൂബ് ട്രെന്റിങ്ങിൽ ഒന്നാമതെത്തിയിരിക്കുകയാണ് ടീസർ.
1:26 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തെത്തിയത്. കല്യാണി പ്രിയദര്‍ശന്‍ (Kalyani Priyadarshan) അവതരിപ്പിക്കുന്ന കഥാപാത്രത്തെയും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പസ് പ്രണയത്തിന്റെ നൊസ്റ്റാൾജിയ ഉൾപ്പെടുത്തിയാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. ഇതിനോടകം 1.5 മില്യൺ ആളുകൾ ടീസർ കണ്ടുകഴിഞ്ഞു.
നേരത്തെ പുറത്തെത്തിയ ചിത്രത്തിലെ വീഡിയോ ഗാനത്തില്‍ പ്രണവിന്‍റെയും ദര്‍ശന രാജേന്ദ്രന്‍റെയും (Darshana Rajendran) കഥാപാത്രങ്ങളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ടീസറില്‍ കല്യാണി പ്രിയദര്‍ശന്‍ (Kalyani Priyadarshan) അവതരിപ്പിക്കുന്ന കഥാപാത്രവും ഉണ്ട്. 1:26 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. തിങ്ക് മ്യൂസിക്കിന്‍റെ യുട്യൂബ് ചാനലിലൂടെ പുറത്തെത്തിയ ടീസറിന്‍റെ പ്രീമിയര്‍ ഒരേസമയം 13,000 പേരിലേറെ പേര്‍ കണ്ടിരുന്നു.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘ഹൃദയം’. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്. ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് ‘ഹൃദയ’ത്തിന്‍റെ സംഗീത സംവിധായകന്‍. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രവുമാണ് ഹൃദയം.
മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്.