പ്രഭാസിനും പണി കൊടുത്ത് തമിഴ്‌റോക്കേഴ്‌സ്! ‘സാഹോ’ ഇന്റര്‍നെറ്റില്‍
ഇന്ന് റിലീസ് ചെയ്ത പ്രഭാസിന്റെ ‘സാഹോ’ തമിഴ്റോക്കേഴ്സ് ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. തീയേറ്ററുകളിലെത്തി മണിക്കൂറുകള്‍ക്കകം ആണ് ചിത്രം തമിഴ്റോക്കേഴ്സ് പ്രത്യക്ഷപ്പെട്ടത്. നേരത്തേ അജിത് നായകനായി എത്തിയ ‘നേര്‍കൊണ്ട പാര്‍വൈ’യും റിലീസ് ദിനം തന്നെ തമിഴ്റോക്കേഴ്സ് ചോര്‍ത്തി ചിത്രത്തിന്റെ പ്രധാനപ്പെട്ട ചില സീനുകളുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു.
അതേ സമയം ഇന്ന് തീയേറ്ററുകളിലെത്തിയ ‘സാഹോ’യ്ക്ക് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 150 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് താരം ശ്രദ്ധാ കപൂറാണ് ചിത്രത്തില്‍ നായിക. ലാല്‍, ജാക്കി ഷറോഫ്, മന്ദിര ബേദി, നീല്‍ നിതിന്‍ മുകേഷ്, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ എന്നിവരാണ് ചിത്രത്തലെ മറ്റ് താരങ്ങള്‍. സുജിത്ത് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്.