നെടുമങ്ങാട്: ക്വാറന്റൈനില്‍ കഴിഞ്ഞയാള്‍ക്ക് അനുവദിച്ച പോസ്റ്റല്‍ ബാലറ്റ് നഷ്ടപ്പെട്ട സംഭവത്തില്‍ പോസ്റ്റുമാനെതിരെ കേസ്. വട്ടപ്പാറ വേങ്കോട് പോസ്റ്റ് ഓഫീസില്‍ എത്തിയ പോസ്റ്റല്‍ ബാലറ്റാണ് നഷ്ടപ്പെട്ടത്.
പോസ്റ്റ്മാന്‍ ബാലചന്ദ്രന്റെ കൈയില്‍ നിന്നാണ് ബാലറ്റ് കാണാതായത്. ബാലറ്റ് ലഭിക്കാത്ത ഒരു വോട്ടര്‍ പോസ്റ്റ് ഓഫീസില്‍ എത്തിയപ്പോള്‍ ആണ് ബാലറ്റ് നഷ്ടപ്പെട്ട വിവരം അറിയുന്നത്.
സംഭവത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസ് പോസ്റ്റോഫീസ് ഉപരോധിച്ചു. അതേസമയം, പോസ്റ്റ്മാന്റെ കൈയില്‍ നിന്ന് മൊബൈല്‍ ഫോണും 300 രൂപയും നഷ്ടപ്പെട്ടതായി പോലീസിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും വിവാദമായ പോസ്റ്റല്‍വോട്ട് ക്രമക്കേട് നടന്നത് ഇതേ വട്ടപ്പാറയിലായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News