പ്രീ വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍ ചുരുങ്ങിയ കാലയളവില്‍ വലിയ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. സിനിമകളെ വെല്ലും വിധമുള്ള ഫോട്ടോഷൂട്ടുകളാണ് പലരും നടത്തുന്നത്. ഇപ്പോളിതാ അത്തരത്തില്‍ വീണ്ടും ചര്‍ച്ചയാകുകയാണ് മറ്റൊരു വെഡിങ് ഷൂട്ട്. സ്ത്രീകള്‍ അടിമകളെല്ലെന്ന് വാദിക്കുന്ന ഇക്കാലത്ത് ആ വാദങ്ങളെ തള്ളിക്കളയുന്ന രീതിയില്‍ നടന്ന ഒരു വെഡ്ഡിങ്ങ് ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.
ഭാര്യയോടു തുണി അലക്കാന്‍ ആജ്ഞാപിക്കുന്ന ഭര്‍ത്താവാണ് ഒരു ചിത്രം. ഭര്‍ത്താവിന്റെ ആജ്ഞ ശിരസാ വഹിക്കുന്ന ആ പെണ്‍കുട്ടി ഷര്‍ട്ട് അലക്കുന്നതാണ് മറ്റൊരു ചിത്രം. ചിത്രങ്ങള്‍ക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
സ്ത്രീകളെ അപമാനിക്കും വിധമാണ് ഈ ഫോട്ടോകളെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. പോസ്റ്റ് വെഡ്ഡിങ്ങ് ഷൂട്ട് എന്നു പറഞ്ഞ് കാണിക്കുന്ന ഇത്തരം അശ്ലീലങ്ങള്‍ അനുവദിക്കരുതെന്ന കുറിപ്പോടെയാണ് പലരും ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്.
സ്ത്രീകള്‍ എക്കാലവും പുരഷേെകരളീയര്ക്കു തന്നെ നാണക്കേടാണ് ഇത്തരം ചിത്രങ്ങന്റ കാല്കീഴില് അടിമയായി കഴിയണമെന്ന സന്ദേശം നല്‍കുന്നതാണ് ഈ ചിത്രങ്ങള്‍. പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന ളെന്നു പറയുന്നവരും നിരവധി. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള ഇത്തരം ചിത്രീകരണങ്ങളെ പ്രോത്സാഹിപ്പിക്കരുത്. സ്ത്രീകള്‍ വാഷിങ് മെഷീനുകളല്ല. അപമാനകരം എന്നിങ്ങനെയാണ് പലരുടെയും കമന്റുകള്‍.