KeralaNewsRECENT POSTS
കുറഞ്ഞ ചെലവില്‍ പാഴ്‌സലുകള്‍ അയക്കാന്‍ സംവിധാനവുമായി തപാല്‍ വകുപ്പ്
തിരുവനന്തപുരം: സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ പാഴ്‌സലുകള്‍ അയക്കാന്‍ ഇനി നിങ്ങള്‍ അധികം മെനക്കെടേണ്ട. കുറഞ്ഞ ചെലവില്‍ പാഴ്‌സലുകള്‍ അയക്കാനുള്ള സംവിധാനവുമായി തപാല്‍ വകുപ്പ് രംഗത്ത്. അയക്കാനുള്ള സാധനം വാങ്ങി നിങ്ങള്‍ ഇനിമുതല്‍ നേരെ പോസ്റ്റ് ഓഫീസില്‍ എത്തിയാല്‍ മാത്രം മതി. പാക്കിംങ് മുതല്‍ സുരക്ഷിതമായി സാധനങ്ങള്‍ എത്തിക്കുന്നത് വരെയുള്ള മുഴുവന്‍ കാര്യങ്ങളും തപാല്‍ വകുപ്പ് അധികൃതര്‍ ചെയ്തു തരും. ഇടപാടുകാരുടെ സംശയങ്ങള്‍ക്കും ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചും പറഞ്ഞു തരാനും സംവിധാനമുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം അവതരിപ്പിച്ചുകഴിഞ്ഞു. പദ്ധതി വിജയകരമായാല്‍ എല്ലാ പോസ്റ്റ് ഓഫീസിലേക്കും വ്യാപിപ്പിക്കാനാണ് തപാല്‍ വകുപ്പ് തീരുമാനിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News