മധ്യപ്രദേശ്: ഐപിഎല്ലിൽ വാതുവെപ്പ് നടത്തി മധ്യപ്രദേശിലെ പോസ്റ്റ്മാസ്റ്റർ നഷ്ടപ്പെടുത്തിയത് ഒരു കോടി രൂപ. 12 കുടുംബങ്ങളുടെ പോസ്റ്റ് ഓഫീസിലെ സമ്പാദ്യമാണ് ഇതിനായി ഇയാൾ ഉപയോഗിച്ചത്. സാഗർ ജില്ലയിലെ ഒരു സബ് പോസ്റ്റ് ഓഫീസിൽ സ്ഥിരനിക്ഷേപം നടത്താൻ നൽകിയ പണമാണ് വാതുവെപ്പിനായി മറിച്ചത്.
ബിന സബ് പോസ്റ്റ് ഓഫീസ് പോസ്റ്റ്മാസ്റ്റർ വിശാൽ അഹിർവാറിനെ മെയ് 20 ന് ബിന ഗവൺമെന്റ് റെയിൽവേ പൊലീസ് (ജിആർപി) അറസ്റ്റ് ചെയ്തു. ഇയാൾ പൊലീസിനോട് കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്.
കുറ്റാരോപിതനായ പോസ്റ്റ്‌മാസ്റ്റർ വ്യാജ എഫ്‌ഡി അക്കൗണ്ടുകൾക്കായി യഥാർത്ഥ പാസ്‌ബുക്കുകൾ നൽകുകയും കഴിഞ്ഞ രണ്ട് വർഷമായി ഐപിഎൽ ക്രിക്കറ്റ് വാതുവെപ്പിൽ പണം മുഴുവൻ നിക്ഷേപിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News