24 C
Kottayam
Wednesday, May 15, 2024

കോട്ടയത്ത് നാലു പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 40 ശതമാനത്തിന് മുകളില്‍

Must read

കോട്ടയം:ജില്ലയിലെ നാലു ഗ്രാമപഞ്ചായത്തുകളില്‍ കഴിഞ്ഞ പത്തു ദിവസത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളില്‍. ഏറ്റവും ഉയര്‍ന്ന നിരക്ക് ചെമ്പ് ഗ്രാമപഞ്ചായത്തിലാണ്-50.53 ശതമാനം. മണിമല(46.15), തലയാഴം(41.35), കൂരോപ്പട(41.1) എന്നിവയാണ് ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ള മറ്റു പഞ്ചായത്തുകൾ

ഒന്‍പത് പഞ്ചായത്തുകളില്‍ പോസിറ്റിവിറ്റി നിരക്ക് 30ന് മുകളിലാണ്. ഉദയനാപുരം(36.6), മറവന്തുരുത്ത്(35.7), കുമരകം(34.4), ടിവിപുരം(34.3), മീനടം(32), ആര്‍പ്പൂക്കര(31.7), മാടപ്പള്ളി(31.3), മണര്‍കാട്(30.8), പാമ്പാടി(30.8) എന്നിവയാണ് ഈ പഞ്ചായത്തുകള്‍. മറ്റ് 33 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിരക്ക് 20ന് മുകളിലാണ്.

നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത് കോട്ടയം നഗരസഭയിലാണ്-1453 പേര്‍. ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.6. ആണ്.

മറ്റു 14 തദ്ദേശസ്ഥാപന മേഖലകളില്‍ ഇപ്പോള്‍ 200ലധികം രോഗികളുണ്ട്. പാമ്പാടി-441, ചങ്ങനാശേരി-393, ഏറ്റുമാനൂര്‍-345, കൂരോപ്പട-321, അതിരമ്പുഴ-309, ആര്‍പ്പൂക്കര-288, മുണ്ടക്കയം, കടുത്തുരുത്തി-267, മാടപ്പള്ളി-264, രാമപുരം-254, പുതുപ്പള്ളി-223, അയര്‍ക്കുന്നം-206, എലിക്കുളം-202, മണര്‍കാട്-200 എന്നിവയാണ് ഈ സ്ഥാപനങ്ങള്‍. ഇതിനു പുറമെ 38 തദ്ദേശ സ്ഥാപനങ്ങളില്‍ നൂറിലധികം രോഗികളുണ്ട്.

ജില്ലയില്‍ ഇന്ന്(ഏപ്രില്‍ 24) 35 കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടക്കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്സിനാണ് നല്‍കുക. ആരോഗ്യസേതു ആപ്ലിക്കേഷനിലോ www.cowin.gov.in എന്ന പോര്‍ട്ടലിലോ രജിസ്റ്റർ ചെയ്‌ത് വാക്സിനേഷന്‍ കേന്ദ്രം തിരഞ്ഞെടുത്ത് ബുക്കിംഗ് നടത്തിയശേഷമാണ് സ്വീകരിക്കാന്‍ എത്തേണ്ടത്. അല്ലാതെ എത്തുന്നവര്‍ക്ക് വാക്സിന്‍ നല്‍കുന്നതല്ലെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

കോട്ടയം താലൂക്ക്

1.അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം
2.ബേക്കർ മെമ്മോറിയൽ സ്കൂൾ കോട്ടയം
3.കോട്ടയം മെഡിക്കൽ കോളേജ്
4.മുണ്ടൻകുന്ന് കുടുംബാരോഗ്യകേന്ദ്രം
5.നാട്ടകം കുടുംബാരോഗ്യകേന്ദ്രം
6.പാറമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം
7.ഏറ്റുമാനൂർ കെ. എം. സി. എച്. സി

വൈക്കം താലൂക്ക്
8. ബ്രഹ്മമംഗലം പ്രാഥമികാരോഗ്യകേന്ദ്രം
9. ഇടയാഴം സാമൂഹികാരോഗ്യകേന്ദ്രം
10.കടുത്തുരുത്തി പ്രാഥമികാരോഗ്യകേന്ദ്രം
11. കല്ലറ പ്രാഥമികാരോഗ്യകേന്ദ്രം
12.തലയോലപ്പറമ്പ് സാമൂഹികാരോഗ്യകേന്ദ്രം
13. വൈക്കം താലൂക്ക് ആശുപത്രി
14. വെള്ളൂർ കുടുംബാരോഗ്യകേന്ദ്രം

കാഞ്ഞിരപ്പള്ളി താലൂക്ക്

15.എരുമേലി സാമൂഹ്യാരോഗ്യകേന്ദ്രം
16.കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രം
17.കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
18.മുണ്ടക്കയം പ്രാഥമികാരോഗ്യകേന്ദ്രം
19.മുരിക്കുംവയൽ കുടുംബ ക്ഷേമ കേന്ദ്രം

മീനച്ചിൽ താലൂക്ക്

20.ഇടമറുക് സാമൂഹികാരോഗ്യകേന്ദ്രം
21.കരൂർ പ്രാഥമികാരോഗ്യകേന്ദ്രം
22.പാലാ ജനറൽ ആശുപത്രി
23.രാമപുരം സാമൂഹികാരോഗ്യകേന്ദ്രം
24.ഉഴവൂർ കെ .ആർ .നാരായണൻ മെമ്മോറിയൽ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രി
25.മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യകേന്ദ്രം
26.ഉള്ളനാട്‌ സാമൂഹികാരോഗ്യകേന്ദ്രം

ചങ്ങനാശേരി താലൂക്ക്

27.ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം
28.ചങ്ങനാശേരി ജനറൽ ആശുപത്രി
29.കറുകച്ചാൽ സാമൂഹികാരോഗ്യകേന്ദ്രം
30.മാടപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം
31.പായിപ്പാട് കുടുംബാരോഗ്യകേന്ദ്രം
32.സചിവോത്തമപുരം സാമൂഹികാരോഗ്യകേന്ദ്രം
33.വാഴപ്പള്ളി സർഗക്ഷേത്ര ഓഡിറ്റോറിയം
34.തൃക്കൊടിത്താനം പ്രാഥമികാരോഗ്യകേന്ദ്രം
35.വാഴൂർ പ്രാഥമികാരോഗ്യകേന്ദ്രം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week