വധുവിന്റെ പ്രായം 61,വരന്റേത് 25, തങ്ങളേക്കാൾ പ്രായത്തിൽ മൂത്ത മരുമകളെ സ്വീകരിയ്ക്കാൻ വരന്റെ മാതാപിതാക്കൾ, ലോകം കാത്തിരിയ്ക്കുന്ന വിവാഹത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
സദാചാര വാദികളെ കൂസാക്കാതെ സ്വന്തം വഴികളിലൂടെയായിരുന്നു പോപ് സംഗീതറാണി മഡോണ എന്നും സഞ്ചരിച്ചത്. ലോകത്തേറ്റവും സ്വാധീനശേഷിയുള്ള സംഗീതകാരിയുടെ വ്യക്തിജീവിതം സദാചാരവാദികള്‍ക്ക് എന്നും അമ്പരപ്പാണ് സമ്മാനിച്ചത്. 61ാം വയസ്സില്‍ 25 വയസ്സുകാരനുമായുള്ള മഡോണയുടെ പ്രണയമാണ് ഹോളിവുഡിലെ ചൂടുള്ള വാർത്ത. ഇരുവരുടെയും വിവാഹം ഉടൻ നടക്കുമെന്നാണ് പുറത്തുവരുന്നത്.
നര്‍ത്തകനായ അഹ്ലാ മാലിക് ആണ് കാമുകന്‍. അഹ്ലാമാലികിന്റെ പിതാവാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഇരുവരും ഒരുവര്‍ഷമായി ഒന്നിച്ച് ജീവിക്കുന്നു. അടുത്തിടെ അഹ്ലാ മാലികിന്റെ മാതാപിതാക്കള്‍ക്കായി മഡോണ പ്രത്യേകവിരുന്നൊരുക്കി. ലൊസ് ആഞ്ചലസിലെ സംഗീതപരിപാടിക്ക്‌ശേഷമാണ് അഹ്ലാ മാലികിന്റെ പിതാവ് ഡ്രൂ (59)വിനും മാതാവ് ലൗറി(55)ക്കും താരം വിരുന്നൊരുക്കിയത്. തങ്ങളേക്കാള്‍ പ്രായമുള്ള മഡോണയുമായുള്ള മകന്റെ പ്രണയബന്ധത്തിന് പൂര്‍ണ സമ്മതം നല്‍കിയിരിക്കുകയാണവര്‍. ”പ്രണയത്തിന് പ്രായമില്ല, എനിക്കെന്റെ മകന്റെ സന്തോഷമാണ് വലുത്” ഡ്രൂ പറഞ്ഞു.
മഡോണയുടെ സംഗീതപരിപാടിക്ക് വേണ്ടിയുളള നര്‍ത്തകരെ തെരഞ്ഞെടുക്കാനുളള ഓഡിഷനിടെ 2015ലാണ് ഇരുവരും കണ്ടുമുട്ടിയത്. ക്രിസ്മസ് അവധിക്ക് കുട്ടികള്‍ക്ക് ഒപ്പം മഡോണയും അഹ്ലാ മാലികും മാലദ്വീപ് സന്ദര്‍ശിച്ചു.
രണ്ട് വിവാഹ ബന്ധം വേര്‍പെടുത്തിയ മഡോണയ്ക്ക് ദത്തെടുത്ത നാലു കുട്ടികള്‍ അടക്കം ആറുമക്കളാണുള്ളത്. മൂത്തമകള്‍ ലൗര്‍ദേയ്ക്ക് 23 വയസ്സുണ്ട്. ഓസ്‌കര്‍ പുരസ്‌കാര ജേതാവായ നടന്‍ ഷോണ്‍ പെന്‍ ആദ്യ ഭര്‍ത്താവ്. നാലുവര്‍ഷം മാത്രമാണ് ദാമ്പത്യം നീണ്ടത്. ബ്രട്ടീഷ് ഗ്യാങ്സ്റ്റര്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ഗേ റിറ്റ്ചിയുമായുള്ള വിവാഹബന്ധം എട്ടുവര്‍ഷം നീണ്ടു. 2008ല്‍ ഇരുവരും വിവാഹബന്ധം വേര്‍പിരിഞ്ഞു.