ഈ മനുഷ്യനൊപ്പമാണ് തന്റെ ശേഷിക്കുന്ന ജീവിതം; രഹസ്യം പരസ്യമാക്കി പൂജ ബത്ര
പൂജ ബത്രയും നവാബ് ഷായും രഹസ്യ വിവാഹം കഴിച്ചെന്ന തരത്തില്‍ കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. നവാബ് ഷാ വധുവിന്റെ അലങ്കരിച്ച കൈയുടെ വീഡിയോ ഷെയര്‍ ചെയ്തതിന് പിന്നാലെയാണ് രഹസ്യ വിവാഹത്തിന്റെ വാര്‍ത്ത പ്രചരിച്ചത്. എന്തായാലും അടുത്തിടെ നടത്തിയ ഒരു ആശയവിമിയത്തില്‍ താനും ‘ടൈഗര്‍ സിന്ദാ ഹായ്’ നടനും വിവാഹിതരായി എന്ന് താരസുന്ദരി തന്നെ സ്ഥിരീകരിച്ചു. ജൂലൈ നാലിന് ഡല്‍ഹിയില്‍ തീര്‍ത്തും സ്വകാര്യമായി നടത്തിയ വിവാഹച്ചടങ്ങില്‍ വധൂവരന്‍മാരുടെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇരുവരും കണ്ടുമുട്ടിയത്. ജൂണില്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ ബന്ധം ഔദ്യോഗികമായി വെളിപ്പെടുത്തുകയും ചെയ്തു.
തങ്ങളുടെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തതെന്നും എന്തുകൊണ്ടാണ് ഞങ്ങള്‍ വിവാഹം വൈകിച്ചത് എന്നായിരുന്നു പ്രിയപ്പെട്ടവരുടെ ചോദ്യമെന്നും പൂജ ബത്ര വ്യക്തമാക്കി. ഈ മനുഷ്യനൊപ്പമാണ് തന്റെ ശേഷിക്കുന്ന ജീവിതം ചെലവഴിക്കേണ്ടതെന്ന് തിരിച്ചറിഞ്ഞതോടെ ഇനിയും വിവാഹത്തിന് വൈകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു. ആര്യ സമാജ് രീതി അനുസരിച്ചായിരുന്നു വിവാഹം. താന്‍ എല്ലായ്പ്പോഴും നവാബിനെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നെന്നും വൈകാരികവും ബൗദ്ധികമായും അനുയോജ്യത ഉണ്ടെന്നും ഭര്‍ത്താവിനെക്കുറിച്ച് പൂജ ബത്ര പറയുന്നു.