കോട്ടയം: നാടുനീളെ ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി എം.എൽ.എ എൻ.ജയരാജ് പൊൻകുന്നം സിവിൽ സ്‌റ്റേഷൻ സന്ദർശിയ്ക്കാനെത്തിയത്.അങ്ങേയറ്റം വൃത്തി ഹീനമായ സാഹചര്യങ്ങൾ കണ്ട എം.എൽ.എ ഞെട്ടി. ഫോണിൽ തഹസീൽദാരെ ബന്ധപ്പെട്ട ജയരാജ് കർശന നടപടികളാണ് ആവശൃപ്പെട്ടത്. 5കോടി മുടക്കി നിർമ്മിച്ച കെട്ടിടവും, കോമ്പൗണ്ടും ശുചികരണ പ്രവർത്തികൾ നടത്താതെ അലങ്കോലമാക്കി ഉദൃോഗസ്ഥർ ഇട്ടിരിക്കുന്നത് ഗാന്ധിജയന്തി ദിനത്തിൽ സിവിൾസ്റ്റേഷൻ ശുചികരണ പ്രവർത്തനം നടത്തിയ പൊൻകുന്നം ടൗൺ ഡെവലപ്പ്മെൻറ് കൗൺസിൽ എം.എൽ.എയെ നേരിട്ട് ബോദ്ധൃപ്പെടുത്തിയതിനെ തുടർന്നാണ് എം.എൽ.എ സ്ഥലത്തെത്തിയത്. കെട്ടിടവും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ തഹസീൽദാരോട് നിർദ്ദേശിച്ച എം.എൽ.എ അടിയന്തര നടപടിയും ആവശൃപ്പെട്ടിട്ടുണ്ട്.