CrimeNationalNewsRECENT POSTS
വീട്ടിലെത്തിയ അഭിഭാഷകയെ പോലീസുകാരന്‍ പീഡിപ്പിച്ചതായി പരാതി; ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വീണ്ടും പീഡനം
ലക്‌നൗ: അഭിഭാഷകയെ പോലീസ് ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തതായി പരാതി. യുപിയിലെ ഗ്രേറ്റര്‍ നോയിഡയിസെ പോലീസ് കോണ്‍സ്റ്റബിളാണ് അഭിഭാഷകയെ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. പോലീസുകാരന്റെ വീട്ടില്‍ എത്തിയപ്പോഴാണ് അധ്യാപിക ബലാത്സംഗത്തിനിരയായത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രതി ഭീഷണിപ്പെടുത്തി പലപ്രാവശ്യം പീഡിപ്പിച്ചുവെന്നും അഭിഭാഷക പരാതിയില്‍ പറയുന്നു.
അതേസമയം ഇരുവരും തമ്മിലുള്ള ഭൂമിതര്‍ക്കത്തെ തുടര്‍ന്നുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നും സംശയിക്കുന്നതായി പോലീസ് പറയുന്നു. ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യം പോലീസുകാരന്‍ അഭിഭാഷയുടെ പിതാവിനെതിരെ പരാതി നല്‍കിയിരുന്നു. ഈ തര്‍ക്കമാണ് കേസിനാധാരമെന്നാണ് പോലീസിന്റെ സംശയം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News