CrimeKeralaNews

ബസ് യാത്രക്കിടെ പോലീസുകാരന്‍റെ കൈതോക്ക് അടിച്ചുമാറ്റി, യുവതിയടക്കം മൂന്നുപേര്‍ പിടിയിൽ

ആലപ്പുഴ: ബസ് യാത്രക്കിടെ പോലീസുകാരന്‍റെ കൈതോക്ക് അടിച്ചുമാറ്റിയ സംഭവത്തില്‍ യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍. പുന്നപ്ര സ്വദേശിനി സിന്ധു, ആലപ്പുഴ പോഞ്ഞിക്കര സ്വദേശി യദൂ കൃഷ്ണന്‍, വടുതല സ്വദേശി ആന്റണി എന്നിവരെയാണ് പിടികൂടിയത്. 

ഇന്നലെ  ഉച്ചയ്ക്കായിരുന്നു സംഭവം. മാരാരിക്കുളം സ്റ്റേഷനിലെ പോലീസുകാരന്‍ ജില്ലാ കോടതിയില്‍ നിന്ന് ആലപ്പുഴ സബ്ജയിലിലേക്ക് പ്രതിയുമായി പോകുമ്പോഴാണ് തോക്ക് മോഷണം പോയത്. പിന്നിലത്തെ സീറ്റിലിരുന്ന ആന്റണിയും, യദുവും തന്ത്രപരമായി തോക്ക്  കൈവശപ്പെടുത്തുകയായിരുന്നു. 

പൊലീസുകാരന്‍ ജയിലില്‍ എത്തിയപ്പോഴാണ് തോക്ക് നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ ബീച്ചില്‍ രണ്ടു പേരെ കണ്ട് ചോദ്യം ചെയ്തപ്പോഴാണ് തോക്ക് ഇവര്‍ മോഷ്ടിച്ചതായി സമ്മതിച്ചത്. എന്നാല്‍ തോക്ക് ലഭിച്ചില്ല, തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന യുവതിയുടെ കൈവശം തോക്ക് കൊടുത്തതായും ഇവര്‍ സമ്മതിച്ചു. 

പിന്നീട് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ ബാഗില്‍ നിന്ന് തോക്ക് കണ്ടെടുത്തു. സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്ത മൂന്നു പേരെയും ചോദ്യം ചെയ്ത് വരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button