31.3 C
Kottayam
Saturday, September 28, 2024

എറണാകുളത്ത് നിയന്ത്രണം കടുപ്പിച്ച് പോലീസ്; നിര്‍ദേശം ലംഘിച്ചവര്‍ക്കെതിരെ നടപടി

Must read

കൊച്ചി: കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ എറണാകുളത്ത് നിയന്ത്രണം കടുപ്പിച്ച് പോലീസ്. സിറ്റി, റൂറല്‍ ലിമിറ്റുകളില്‍ പോലീസ് പരിശോധന കര്‍ശനമാക്കി. നിര്‍ദേശം ലംഘിച്ച വ്യാപാര സ്ഥാപനങ്ങള്‍, സ്വകാര്യ ബസുകള്‍ മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരെ നടപടി സ്വീകരിച്ചു. വരുന്ന ഏഴ് ദിവസവും നിയന്ത്രണം കര്‍ശനമായി തുടരുമെന്ന് ജില്ലാ ഭരണകൂടവും പൊലീസും വ്യക്തമാക്കി.

ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ശതമാനമായി ഉയര്‍ന്നതോടെയാണ് ജില്ലാ ഭരണകൂടവും, പൊലീസും നിയന്ത്രണം ശക്തമാക്കിയത്. രാവിലെ മുതല്‍ നഗരമേഖലകളിലും, റൂറല്‍ ലിമിറ്റിലും പരിശോധന കര്‍ശനമാണ്. യാത്രക്കാരെ നിര്‍ത്തി സര്‍വീസ് നടത്തിയ സ്വകാര്യ ബസ് പൊലീസ് പിടിച്ചെടുത്ത് പിഴയിടാക്കി.

എറണാകുളത്ത് നിയമങ്ങള്‍ ലംഘിച്ച് ക്ലാസ് നടത്തിയിരുന്ന എയര്‍ഹോസ്റ്റസ് സ്ഥാപനത്തിന്റെ ഉടമയ്ക്കും അധ്യാപകര്‍ക്കുമെതിരെ കേസെടുത്തു. റൂറല്‍ ലിമിറ്റില്‍ റൂറല്‍ എസ്പി കാര്‍ത്തിക് ഐപിഎസിന്റെ നേതൃത്വത്തില്‍ ടൗണില്‍ പരിശോധന കര്‍ശനമാക്കി. ഇതരസംസ്ഥാന തൊഴിലാളി മേഖലകളിലടക്കം നിരീക്ഷണം ശക്തമാക്കിയതായി എസ്പി അറിയിച്ചു.

അതേസമയം എറണാകുളം ജില്ലയില്‍ വാക്സിന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണ്. ഇരുപതിനായിരം ഡോസ് വാക്സിന്‍ മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടെ ജില്ലയില്‍ 1022 ആശുപത്രി കിടക്കകള്‍ കൊവിഡ് പോസിറ്റീവായ രോഗികള്‍ക്കായി മാറ്റി. 3623 ഓക്സിജന്‍ കിടക്കകളും ജില്ലയില്‍ സജ്ജമാണ്. 314 ഇന്‍വസീവ് വെന്റിലേറ്ററും 146 നോണ്‍ ഇന്‍വസീവ് വെന്റിലേറ്റര്‍ സൗകര്യവും ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്.

https://www.facebook.com/watch/?v=776208529932241

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

4 സംസ്ഥാനങ്ങളിൽ എടിഎം കവർച്ച നടത്തിയ സംഘം; തമിഴ്നാട് പൊലീസിലെ 4 സംഘം അന്വേഷിക്കും 

തൃശ്ശൂർ : എടിഎം കവർച്ചാ കേസിൽ തമിഴ്നാട്ടിൽ 4 സംഘങ്ങളായി അന്വേഷണം. തമിഴ്നാട് പൊലീസിലെ ഒരു സംഘം ഹരിയാനയിലേക്ക് പോകും. പ്രതികളെക്കുറിച്ച് കൂടുതൽ വിവരം ശേഖരിക്കാനാണ് സംഘം ഹരിയാനയിലേക്ക് പോകുന്നത്. പ്രതികൾ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ്...

നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി

ബെം​ഗളൂരു: ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി. കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേർക്കുമെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട...

ബാല അമൃതയെ മർദ്ദിക്കുന്നതിന് സാക്ഷിയാണ് ഞാൻ:വെളിപ്പെടുത്തലുമായി ഡ്രെെവർ

കൊച്ചി: നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പിന്നാലെ മകള്‍...

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

കൊച്ചി:ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റ്. ചോദ്യം ചെയ്യലിനുശേഷം പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനയ്ക്കുശേഷം...

അർ‌ജുൻ ഇനി ഓർമ്മ; കണ്ണീരോടെ വിടനൽകി ജന്മനാടും കുടുംബവും

കോഴിക്കോട്: പ്രിയപ്പെട്ട അര്‍ജുൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും. നാടിന്‍റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുൻ നിത്യനിദ്രയിലേക്ക് മടങ്ങി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍...

Popular this week