തിരുവനന്തപുരം : ഫേസ്ബുക്ക് ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച കേരള പോലീസിന്റെ സോഷ്യൽ മീഡിയ സെൽ ഇനി ഹൈ ടെക് മീഡിയ ഓഫീസിലേയ്ക്ക്. ഗ്രീൻ സ്ക്രീൻ ഉൾപ്പടെ വീഡിയോ/ഓഡിയോ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതിക കാര്യങ്ങളും ഈ ഓഫീസിൽ സജ്ജീകരിച്ചിട്ടുണ്ട്. പോലീസ് ആസ്ഥാനത്തെ പ്രധാന കെട്ടിടത്തിൽ ആരംഭിച്ച പുതിയ ഹൈ ടെക് മീഡിയ ഓഫീസ് നാളെ ( തിങ്കൾ ) വൈകിട്ട് 4. 30 തിന് ഡി ജി പി ലോക്നാഥ് ബെഹ്‌റ ഐ പി എസ് ഉത്ഘാടനം ചെയ്യും.
കേരള പോലീസ് സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവം ആകുന്നതിനു വേണ്ടി 2018 മെയ് 1 ആണ് സോഷ്യൽ മീഡിയ സെൽ ആരംഭിച്ചത്. പോലീസ്
ഹെഡ് കോർട്ടേഴ്‌സ് എ ഡി ജി പി മനോജ് എബ്രഹാം ഐ പി എസ് നോഡൽ ഓഫീസർ ആയി ആരഭിച്ച സോഷ്യൽ മീഡിയ സെല്ലിന് കീഴിലെ ഫേസ്ബുക്ക് പേജ് കുറഞ്ഞ കാലത്തിനുള്ളിൽ ലോകോത്തര പോലീസ് ഗ്രൂപ്പുകളെ കടത്തിവെട്ടി ഒന്നാം സ്ഥാനം നേടുകയും ചെയ്തുരുന്നു. തുടർന്നാണ് സോഷ്യൽ മീഡിയ സെൽ വിപുലീകരിക്കാൻ തീരുമാനിച്ചത്.
എ ഡി ജി പി മനോജ് എബ്രഹാമിന്റെ നിർദേശാനുസരണം സോഷ്യൽ മീഡിയ സെല്ലിലെ ഓഫീസർമാരായ ബിമൽ വി എസ്, അരുൺ ബി ടി, സന്തോഷ് പി എസ്, കമൽനാഥ് കെ ആർ എന്നിവരാണ് പുതിയ ഓഫീസ് 3Dയിൽ രൂപകൽപന ചെയ്തത്.
ഉത്ഘാടന ദിവസം കേരളാ പോലീസിന്റെ ടിക് ടോക്കിന് വേണ്ടി അഭിനയിച്ച ബാലതാരങ്ങൾക്ക് ഡിജിപി മൊമെന്റോയും നൽകി ആദരിക്കും.